Featured Oddly News

റൺവേയ്ക്ക് തൊട്ടുമുകളിൽ ആടി ഉലഞ്ഞ് വിമാനം; വീണ്ടും ആകാശത്തേയ്ക്ക്, ഒഴിവായത് വൻദുരന്തം! ശ്വാസംനിലയ്ക്കും വീഡിയോ

വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ ആടി ഉലഞ്ഞ് നിയന്ത്രണം നഷ്ടമാകാൻ തുടങ്ങിയ കൊറിയൻ എയർ വിമാനം പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ടോക്കിയോയിലെ നരിത്തയിലാണ് സംഭവം.

റൺവേയ്ക്ക് തൊട്ടടുത്തെത്തിയ വിമാനം കാറ്റിൽ ആടാൻ തുടങ്ങിയതോടെ ലാൻഡിംഗ് ഒഴിവാക്കി പൈലറ്റുമാർ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തുകയായിരുന്നു (Go-around manoeuvre).

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, നിലത്തിറങ്ങാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോൾ വിമാനം വശങ്ങളിലേക്ക് അപകടകരമായി ആടി ഉലയുന്നതും നിയന്ത്രണം വീണ്ടെടുത്ത് ആകാശത്തേക്ക് കുതിക്കുന്നതും കാണാം. മോശം കാലാവസ്ഥയെത്തുടർന്നുണ്ടായ കനത്ത കാറ്റാണ് വിമാനത്തിന്റെ സന്തുലിതാവസ്ഥ തെറ്റിച്ചത്.

ഇത്തരം സാഹചര്യങ്ങളിൽ പൈലറ്റുമാർ സ്വീകരിക്കുന്ന സാധാരണ സുരക്ഷാ നടപടിയാണ് ലാൻഡിംഗ് ഒഴിവാക്കി വീണ്ടും ഉയരുക എന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. പൈലറ്റുമാരുടെ വൈദഗ്ധ്യത്തെയും കൃത്യസമയത്തെ തീരുമാനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.