Featured Oddly News

റൺവേയ്ക്ക് തൊട്ടുമുകളിൽ ആടി ഉലഞ്ഞ് വിമാനം; വീണ്ടും ആകാശത്തേയ്ക്ക്, ഒഴിവായത് വൻദുരന്തം! ശ്വാസംനിലയ്ക്കും വീഡിയോ

വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ ആടി ഉലഞ്ഞ് നിയന്ത്രണം നഷ്ടമാകാൻ തുടങ്ങിയ കൊറിയൻ എയർ വിമാനം പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ടോക്കിയോയിലെ നരിത്തയിലാണ് സംഭവം. റൺവേയ്ക്ക് തൊട്ടടുത്തെത്തിയ വിമാനം കാറ്റിൽ ആടാൻ തുടങ്ങിയതോടെ ലാൻഡിംഗ് ഒഴിവാക്കി പൈലറ്റുമാർ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തുകയായിരുന്നു (Go-around manoeuvre). സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, നിലത്തിറങ്ങാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോൾ വിമാനം വശങ്ങളിലേക്ക് അപകടകരമായി ആടി ഉലയുന്നതും നിയന്ത്രണം വീണ്ടെടുത്ത് ആകാശത്തേക്ക് Read More…

Oddly News

മിൽട്ടൺ ചുഴലിക്കാറ്റിലേക്ക് പറന്നുകയറി ഗവേഷണ വിമാനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മിൽട്ടൺ ചുഴലിക്കാറ്റിലേക്ക് ഇരച്ചുകയറി ഗവേഷണ വിമാനം. കടുത്ത നാശം വിതച്ചു കടന്നുപോകുന്ന മിൽട്ടൺ ചുഴലികാറ്റിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. സംഭവത്തിന്റെ അതിഭയാനകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൊടുങ്കാറ്റിൽപ്പെട്ട് വിമാനം ആടിയുലയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ എയർക്രാഫ്റ്റ് ഓപ്പറേഷൻസ് സെന്ററാണ് വീഡിയോ പുറത്തുവിട്ടത്. ലോക്ക്ഹീഡ് WP-3D ഓറിയോണിന്റെ ‘മിസ് പിഗ്ഗി’ വിമാനമാണ്, കനത്ത മഴയ്ക്കിടയിൽ കൊടുങ്കാറ്റിനുള്ളിലേക്ക് പ്രവേശിച്ചത്. വിമാനത്തിലെ പാസഞ്ചർ സൈഡ് വിൻഡോയിൽ നിന്നുള്ള Read More…