വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ ആടി ഉലഞ്ഞ് നിയന്ത്രണം നഷ്ടമാകാൻ തുടങ്ങിയ കൊറിയൻ എയർ വിമാനം പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ടോക്കിയോയിലെ നരിത്തയിലാണ് സംഭവം. റൺവേയ്ക്ക് തൊട്ടടുത്തെത്തിയ വിമാനം കാറ്റിൽ ആടാൻ തുടങ്ങിയതോടെ ലാൻഡിംഗ് ഒഴിവാക്കി പൈലറ്റുമാർ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തുകയായിരുന്നു (Go-around manoeuvre). സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, നിലത്തിറങ്ങാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോൾ വിമാനം വശങ്ങളിലേക്ക് അപകടകരമായി ആടി ഉലയുന്നതും നിയന്ത്രണം വീണ്ടെടുത്ത് ആകാശത്തേക്ക് Read More…

