Sports

ബാലോണ്‍ ഡോ’റിന് റൊണാള്‍ഡോയുടെ പിന്തുണ ആര്‍ക്കാണെന്ന് അറിയാമോ? തീര്‍ച്ചയായും നിങ്ങള്‍ ഞെട്ടും…!!

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം റൊണാള്‍ഡോ സൗദി ലീഗില്‍ തകര്‍ത്തുവാരുകയാണ്. ഗോളടിച്ച് കൂട്ടുന്ന റോണോ സ്വന്തം ടീമിലെ ലീഗിലും ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിലും മുന്നില്‍ നിര്‍ത്തുകയാണ്. അദ്ദേഹത്തിന്റെ ഓരോ നീക്കവും ആരാധകര്‍ ആകാംക്ഷയോടെയാണ് കാക്കുന്നത്. അതിനിടയില്‍ ഇത്തവണത്തെ ബാലോണ്‍ ഡോര്‍ പുരസ്‌ക്കാരത്തിന് തന്റെ പിന്തുണ ആര്‍ക്കാണെന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളടിച്ചു കൂട്ടുന്ന നോര്‍വേ താരം ഏര്‍ലിംഗ് ഹാളണ്ടാണ് ബാലോണ്‍ ഡോറിനായുള്ള പട്ടികയില്‍ ഏറെ മുന്നിലുള്ള താരം. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ പിന്തുണ അദ്ദേഹത്തിനല്ല. തന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന ലിയോണേല്‍ മെസ്സിക്കാണ്. അവാര്‍ഡിന് ലയണെല്‍ മെസ്സിക്കുള്ള തന്റെ പിന്തുണ താരം കൃത്യമായി വെളിപ്പെടുത്തുകയും ചെയ്തു.

ബ്രസീലിയന്‍ ടിഎന്‍ടി സ്പോര്‍ട്സിനോട് സംസാരിക്കുമ്പോഴാണ് റൊണാള്‍ഡോ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആത്മാര്‍ത്ഥമായി തന്നെ തന്റെ ബോധ്യങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ക്രിസ്ത്യാനോ പിന്മാറിയില്ല. ബാലണ്‍ ഡിഓര്‍ ഇത്തവണ ലയണല്‍ മെസ്സിക്ക് നല്‍കണം. ഒരു സംശയവുമില്ലാതെ താരം പറഞ്ഞു.

”ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയെയും മറഡോണയെയും പോലെയുള്ള സുവര്‍ണ്ണ കാലഘട്ടങ്ങളെ മനസ്സില്‍ കൊണ്ടുവരുന്ന അദ്ദേഹത്തിന്റെ ലോകകപ്പ് പ്രകടനം അസാധാരണമായ ഒന്നായിരുന്നില്ല.” ക്രിസ്ത്യാനോ പറഞ്ഞു. ഏഴ് അവാര്‍ഡുകളുമായി ബാലണ്‍ ഡി ഓറിന്റെ മണ്ഡലത്തിലെ പ്രധാനിയായ മെസ്സി കണ്ടെത്തിയ ലോകകപ്പ് നേട്ടമാണ് ഒരു ഗോള്‍ഡന്‍ ബോള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ അവസരമാകുന്നത്.