Celebrity Featured

കഥാപാത്രം ചെറുതോ വലുതോ ആവട്ടെ ; ലിയോയിലെ വേഷത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന് മറുപടിയുമായി മഡോണ

കേരളത്തില്‍ ഉള്‍പ്പെടെ എവിടെയും ഇപ്പോള്‍ സംസാരവിഷയം ലോകേഷ് കനകരാജും അദ്ദേഹത്തിന്റെ വിജയ്ചിത്രം ലിയോയുമാണ്. സിനിമയില്‍ എലീസ എന്ന കഥാപാത്രത്തെ ചെയ്തത് മലയാളനടി മഡോണാ സെബാസ്റ്റിയനാണ്. സിനിമയില്‍ ഏതാനും മിനിറ്റുകള്‍ മാത്രമേയുള്ളെങ്കിലൂം നടിയുടെ അപ്പിയറന്‍സിനെ കിടിലം എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ദീര്‍ഘകാലത്തിന് ശേഷമാണ് മഡോണയെ വെള്ളിത്തിരയില്‍ ആരാധകര്‍ കണ്ടത്. സിനിമയിലെ സംഘട്ടനരംഗങ്ങളിലും അവര്‍ മികച്ചു നിന്നു. പക്ഷേ സിനിമയിലേത് ചെറിയ വേഷമായി പോയെന്നും ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും വിമര്‍ശനം ഉന്നയിക്കുന്ന ആരാധകരുമുണ്ട്. എന്നാല്‍ പാട്ടുകാരിയും നടിയുമായ മഡോണയ്ക്ക് അതിന് വ്യക്തമായ ഉത്തരവുമുണ്ട്.

ഒരു വലിയ താരത്തിന്റെ സിനിമയായതിനാലാണ് ലിയോയില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നാണ് മഡോണയുടെ മറുപടി. നമുക്ക് ഒരു ജോലി കിട്ടിയാല്‍ കഴിയുന്നത്ര നന്നായി ചെയ്യണം. കഥാപാത്രത്തെ ചെറുതോ വലുതോ ആയി കാണരുത്. നമ്മുടെ ജോലിയുടെ 100 ശതമാനവും നല്‍കണമെന്ന് മഡോണ സെബാസ്റ്റ്യന്‍ പറഞ്ഞു. എന്തായാലും സിനിമയും മഡോണയുമെല്ലാം വിസ്മയിപ്പിച്ചു മുന്നേറുകയാണ്.