Crime

‘എന്റെ മോളെ തൊടുന്നോടാ ?’…; തീയേറ്ററില്‍ മകള്‍ക്ക് നേരെ അതിക്രമം, യുവാവിനെ മർദ്ദിച്ച് പിതാവ്

കാൺപൂരിലെ ഗുരുദേവ് പാലസ് ടാക്കീസിൽ സിനിമ കാണാനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ മർദ്ദിച്ചു. തിങ്കളാഴ്ച രാത്രി ‘ധുരന്ധർ 2’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ റാവത്ത്പൂർ ഏരിയയിലായിരുന്നു സംഭവം.

തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് ശല്യം ചെയ്തതോടെ പെൺകുട്ടി ധൈര്യപൂർവ്വം പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ സിനിമ തടസ്സപ്പെടുകയും തിയറ്ററിൽ പരിഭ്രാന്തി ഉണ്ടാവുകയും ചെയ്തു.

തുടർന്ന് ഹാളിന് പുറത്തെത്തിയ പ്രതിയെ പിതാവ് പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. നാട്ടുകാർ പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. രേഖാമൂലമുള്ള പരാതി ലഭിച്ചാലുടൻ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.