Featured Healthy Food

അമ്മൂമ്മയുടെ കൈപ്പുണ്യത്തിന് ഇപ്പോൾ വന്‍ ഡിമാൻഡ്; ജെൻ-സിയുടെ പ്രിയപ്പെട്ട 6 നാടൻ ഭക്ഷണങ്ങൾ

ഇന്ത്യയിലുടനീളമുള്ള യുവാക്കള്‍ തങ്ങളുടെ മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്‍ക്കും അറിയാമായിരുന്ന പഴയകാല ഭക്ഷണ വിജ്ഞാനത്തെ വീണ്ടും നെഞ്ചേറ്റുകയാണ്. ജെന്‍ സി (Gen Z) തലമുറ പാരമ്പര്യങ്ങളെ ഉപേക്ഷിക്കുകയല്ല, മറിച്ച് അവയ്ക്ക് പുതിയ ഭാവം നല്‍കുകയാണ് ചെയ്യുന്നത്. പുളിപ്പിച്ച ലളിതമായ ഭക്ഷണങ്ങള്‍ മുതല്‍ പോഷകസമൃദ്ധമായ നെയ്യും മില്ലറ്റുകളും (ചാമ, തിന തുടങ്ങിയവ) വരെ ആധുനിക ജീവിതത്തിന് അത്യന്താപേക്ഷിതമായ വിഭവങ്ങളായി മാറിക്കഴിഞ്ഞു. ജെന്‍ സി തലമുറയ്ക്ക് ഇഷ്ടമുള്ള ചില വിഭവങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

  1. നെയ്യ് (Ghee) – പരിപ്പ് കറികള്‍ മുതല്‍ ചപ്പാത്തിയില്‍ വരെ നെയ്യ് ഒഴിച്ചുകൂടാനാവാത്തതാണ്. ദഹന ആരോഗ്യത്തെക്കുറിച്ചും (Gut health) ക്ഷേമത്തെക്കുറിച്ചുമുള്ള അവബോധം വര്‍ദ്ധിച്ചതോടെ നെയ്യ് വീണ്ടും ജനപ്രിയമായി. ഇതിലടങ്ങിയിരിക്കുന്ന പാല്‍ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ജിമ്മില്‍ പോകുന്ന പലരും വര്‍ക്ക്ഔട്ടിന് മുന്‍പുള്ള ഭക്ഷണമായി ഇന്ന് നെയ്യ് ഉപയോഗിക്കുന്നുണ്ട്.
  2. മില്ലറ്റുകള്‍ (Millet Based Food) – അരിയേക്കാളും ഗോതമ്പിനേക്കാളും മികച്ചതും പോഷകഗുണമുള്ളതും ഗ്ലൂറ്റോണ്‍ രഹിതവുമായ ബദലാണ് മില്ലറ്റുകള്‍. മില്ലറ്റ് കിച്ചടി, റൊട്ടി, ദോശ, സലാഡുകള്‍ എന്നിവയിലൂടെ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി ഇവ ഉപയോഗിക്കാം.
  3. ഉണങ്ങിയ പഴങ്ങളും അണ്ടിപ്പരിപ്പുകളും (Dry Fruits) – ഈന്തപ്പഴം, ബദാം, ഉണങ്ങിയ ആപ്രിക്കോട്ട് എന്നിവ ഊര്‍ജ്ജം നല്‍കുന്ന പരമ്പരാഗത ലഘുഭക്ഷണങ്ങളാണ്. കായികതാരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും യാത്രക്കാര്‍ക്കും ഇത് പ്രിയപ്പെട്ടതാണ്. പോഷകങ്ങള്‍ അടങ്ങിയ ഈ ‘സൂപ്പര്‍ഫുഡുകള്‍’ എവിടെയും കൊണ്ടുപോകാന്‍ എളുപ്പമാണ്.
  4. പുളിപ്പിച്ച ഭക്ഷണങ്ങള്‍ (Fermented Food) – തൈര്, മോര്, അച്ചാറുകള്‍, കാഞ്ഞി എന്നിവ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും പ്രധാന പങ്ക് വഹിക്കുന്നു. തൈര് പഴങ്ങളുമായും ചിയ സീഡ്സുമായും ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ്.
  5. ഇഞ്ചി, മഞ്ഞള്‍ സത്ത് (Ginger and Turmeric Shots) – ഇഞ്ചി, മഞ്ഞള്‍, നെല്ലിക്ക എന്നിവ ഉപയോഗിച്ചുള്ള ജ്യൂസുകള്‍ ഇപ്പോള്‍ ഒരു താല്‍ക്കാലിക തരംഗമല്ല, മറിച്ച് ഒരു ജീവിതശൈലിയായി മാറിക്കഴിഞ്ഞു. ഇതിലെ വീക്കം തടയാനുള്ള (Anti-inflammatory) ഗുണങ്ങള്‍ യോഗ ചെയ്യുന്നവരും ജിമ്മില്‍ പോകുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നു.
  6. ഇഡ്ഡലിയും ദോശയും (Idli and Dosa) – പുളിപ്പിച്ച അരിയും ഉഴുന്നും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇവ ദഹിക്കാന്‍ എളുപ്പവും ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുമാണ്. റെഡിമെയ്ഡ് ബാറ്ററുകള്‍ (മാവ്) ലഭ്യമായതിനാല്‍, തിരക്കേറിയ ജീവിതശൈലിയുള്ള ജെന്‍ സി തലമുറയ്ക്ക് ഗുണനിലവാരം കുറയ്ക്കാതെ വേഗത്തില്‍ തയ്യാറാക്കാവുന്ന മികച്ച ഭക്ഷണമാണിത്.

Leave a Reply

Your email address will not be published. Required fields are marked *