Featured Health

45 വയസ്സിന് ശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന മുട്ടുവേദന അത്ര നിസാരമല്ല ; ഈ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാം

പ്രായമാകുന്തോറും വരുന്ന ഒരു അസുഖമാണ് മുട്ടു വേദന. എന്നാല്‍ ചെറുപ്പക്കാറില്‍ മുട്ടു വേദന വരുന്നത് അപകടവും, കായിക അഭ്യാസമുള്ള ജോലിയും ചെയ്യുന്നതു കൊണ്ടാണ്. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന ഉണ്ടാകാം. 45 വയസ്സിന് ശേഷം സ്ത്രീകളില്‍ മുട്ടുവേദന സാധാരണമായി കണ്ടു വരാറുണ്ട്. എന്നാല്‍ ഈ മുട്ടുവേദന വെറും പ്രായമാകുന്നതിന്റെ ലക്ഷണമായി കണ്ട് തള്ളിക്കളയരുതെന്നാണ് ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. അഖിലേഷ് രതി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയത്. അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്ന പ്രധാന മെഡിക്കല്‍ കാരണങ്ങള്‍ ഇവയാണ്….

  • ഹോര്‍മോണ്‍ മാറ്റങ്ങള്‍ (ഈസ്ട്രജന്റെ കുറവ്) – ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നു. അസ്ഥികളെയും തരുണാസ്ഥികളെയും (Cartilage) സംരക്ഷിക്കുന്ന ഒന്നാണ് ഈസ്ട്രജന്‍. ഇതിന്റെ കുറവ് സന്ധികള്‍ക്കിടയിലെ ലൂബ്രിക്കേഷന്‍ കുറയ്ക്കാനും വേദനയ്ക്കും കാരണമാകുന്നു.
  • ആദ്യകാല ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് (Osteoarthritis) – തരുണാസ്ഥികള്‍ തേയ്മാനം സംഭവിക്കുന്ന അവസ്ഥയാണിത്. പടികള്‍ കയറുമ്പോള്‍ വേദന, മുട്ടില്‍ നിന്നുള്ള ശബ്ദം, രാവിലെ അനുഭവപ്പെടുന്ന മുറുക്കം (Stiffness) എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
  • കാല്‍സ്യം, വിറ്റാമിന്‍ ഡി കുറവ് – ഇന്ത്യന്‍ സ്ത്രീകളില്‍ വിറ്റാമിന്‍ ഡി കുറവ് സാധാരണമാണ്. ഇത് കാല്‍സ്യം ആഗിരണം ചെയ്യുന്നത് തടയുകയും എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു.
  • ശരീരഭാരം വര്‍ദ്ധിക്കുന്നത് – 40 വയസ്സിന് ശേഷം മെറ്റബോളിസം കുറയുന്നത് കൊണ്ട് ശരീരഭാരം കൂടാറുണ്ട്. അധികമായി വരുന്ന ഓരോ കിലോയും കാല്‍മുട്ടിന് നല്‍കുന്ന സമ്മര്‍ദ്ദം വളരെ കൂടുതലാണ്.
  • ജീവിതശൈലിയും വീട്ടിലെ ജോലികളും – തറയില്‍ ഇരിക്കുക, കുനിഞ്ഞിരുന്ന് ജോലി ചെയ്യുക, അമിതമായി പടികള്‍ കയറുന്നത് തുടങ്ങിയവ കാലക്രമേണ മുട്ടുകള്‍ക്ക് തേയ്മാനം ഉണ്ടാക്കുന്നു.

മുട്ടുവേദന ഒഴിവാക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍

  • ദിവസവും നടത്തം – ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുന്നത് ശീലമാക്കുക.
  • വ്യായാമം – തുടയിലെ പേശികള്‍ക്ക് (Quadriceps) ബലം നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്യുക.
  • ഭാരം നിയന്ത്രിക്കുക – ശരീരഭാരം കൂടാതെ നോക്കുന്നത് മുട്ടിലെ സമ്മര്‍ദ്ദം കുറയ്ക്കും.
  • സൂര്യപ്രകാശം – വിറ്റാമിന്‍ ഡി ലഭിക്കുന്നതിനായി സൂര്യപ്രകാശം ഏല്‍ക്കുക.
  • പരിശോധന – വേദന തുടങ്ങുമ്പോള്‍ തന്നെ ഒരു ഓര്‍ത്തോപീഡിക് ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം തേടുക.

Leave a Reply

Your email address will not be published. Required fields are marked *