മലയാളത്തില്‍ സാധാരണ നടിമാരുടെ തടിയൊന്നും ഒരു പ്രശ്നമായി ആരും കരുതാറില്ല. പക്ഷേ മറ്റുഭാഷകളില്‍ അതല്ല സ്ഥിതി. മുന്‍നിരതാരങ്ങള്‍ക്കൊപ്പം തെന്നിന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന നടി കീര്‍ത്തീ സുരേഷിന് ഇക്കാര്യം വളരെ കൃത്യമായിട്ട് അറിയാം. അതുകൊണ്ടു തന്നെ വണ്ണം കൂടിയല്ലോ എന്ന കമന്റില്‍ നിന്നും രക്ഷപ്പെടാനുള്ള കഠിന ശ്രമത്തിലാണ് താരമെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
താരം ഇപ്പോള്‍ ജിമ്മിലൊക്കെ വര്‍ക്കൗട്ട് നടത്തി തടി കുറച്ച് കൂടുതല്‍ സുന്ദരിയായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 16 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കീര്‍ത്തി സുരേഷ് അടുത്തടെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതന്റെ പോസ്റ്റ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയണ്. പുഷ് അപ്സ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
മായം എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രജനി, വിജയ്, സൂര്യ, വിശാല്‍, ധനുഷ്, ശിവകാര്ത്തികേയന് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ സൈറണ്‍, രഘു ദത്ത, റിവോള്‍വര്‍ റീത്ത, കന്നിവേദി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ ബോളിവുഡിലേക്ക് അരങ്ങേറുകയാണ്. വിജയ് യുടെ തെരിയുടെ ഹിന്ദി റീമേക്കില്‍ അഭിനയിക്കുകയാണ്.