സ്‌നെയ്ക്ക് പ്ലാന്റ് സാധാരണയായി ആളുകള്‍ വീട്ടില്‍ വളര്‍ത്താറുണ്ട്. എന്നാല്‍ അതിന്റെ ഗുണങ്ങള്‍ അറിഞ്ഞിട്ട് ആയിരിക്കില്ല പലപ്പോഴും ഇത് വച്ചു പിടിപ്പിക്കുന്നത്. സ്‌നെയ്ക്ക് പ്ലാന്റ് വീട്ടില്‍ വളര്‍ത്തിയാലുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വായുശുദ്ധീകരണം
സ്‌നെയ്ക്ക് പ്ലാന്റുകള്‍ അന്തരീക്ഷത്തിലെ വിഷാശംത്തെ വലിച്ചെടുത്ത് വായുശുദ്ധീകരിക്കുന്നു.
ഓക്‌സിജന്‍
പകല്‍ സമയത്ത് കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജനെ പുറപ്പെടുവിക്കാന്‍ സ്‌നെയ്ക്ക് പ്ലാന്റിന് കഴിയുന്നു.
ചെറിയ പരിചരണം
വെള്ളവും വളവും വളരെക്കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ളതിനാല്‍ പരിചരിക്കാനും എളുപ്പമാണ്.
ഹ്യൂമിഡിറ്റി കുറയ്ക്കുന്നു
സ്‌നെയ്ക്ക് പ്ലാന്റുകള്‍ അന്തരീക്ഷത്തിലെ ജലാംശം ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു.
ഭംഗി
കാഴ്ചയ്ക്ക് വളരെ മനോഹരമായ ചെടികളായതുകൊണ്ട് തന്നെ വീടിന്റെ ഉള്ളില്‍ വയ്ക്കുന്നത് പോസിറ്റീവ് എനര്‍ജി നല്‍കുന്നു.
മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നു
സ്‌നെയ്ക്ക് പ്ലാന്റുകളുടെ പച്ച നിറം മാനസീകാരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. മനസ്ശാന്തമാകാന്‍ സഹായിക്കുന്നു.
അലര്‍ജി കുറയ്ക്കുന്നു
ഈ ചെടികള്‍ അന്തരീക്ഷത്തിലെ മലിനീകരണം വലിച്ചടുക്കുന്നതിനാല്‍ ആസ്മ പോലുള്ള അലര്‍ജികള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.