ന്യൂഡല്‍ഹി: കഷണ്ടി മറച്ചുവച്ച് വിവാഹം ചെയ്തതിനു ഭര്‍ത്താവിനെതിരേ പരാതി നല്കി യുവതി. സെന്‍ട്രല്‍ നോയിഡയിലെ ഗൗര്‍ സിറ്റി അവന്യൂ1ല്‍ താമസിക്കുന്ന ലവിക ഗുപ്തയാണു ഭര്‍ത്താവ് സന്യാം ജെയിനിനും നാല് ബന്ധുക്കള്‍ക്കുമെതിരേ പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു അവരുടെ വിവാഹം. ബിസ്രാഖ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി പ്രകാരം, ഭര്‍ത്താവ് തന്റെ യഥാര്‍ത്ഥ രൂപം, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുള്‍പ്പെടെ പ്രധാന വിവരങ്ങള്‍ മറച്ചുവച്ചതായി ലവിക ആരോപിച്ചു.
വിവാഹശേഷമാണു സന്യാം കഷണ്ടിക്കാരനാണെന്നു ലവിക അറിഞ്ഞതത്രേ. പ്രതിഷേധിച്ചപ്പോള്‍ സന്യാം സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി ബ്ലാക്മെയില്‍ ചെയ്തതായി അവര്‍ ആരോപിച്ചു. വിദേശയാത്രയ്ക്കിടെ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായും, തായ്ലന്‍ഡില്‍നിന്ന് ഇന്ത്യയിലേക്ക് കഞ്ചാവ് കൊണ്ടുവരാന്‍ നിര്‍ബന്ധിതയാക്കിയതായും യുവതി ആരോപിച്ചു,
2024 ജനുവരി 16 നാണ് ഇരുവരും വിവാഹിതരായത്. ജെയിനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ വിവാഹത്തിന് മുമ്പ് മനഃപൂര്‍വ്വം മറച്ചുവെച്ചതായി ബിസ്രാഖ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, ഭര്‍ത്താവും നാല് കുടുംബാംഗങ്ങളും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് കേസെടുത്തു. സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.




