Uncategorized

മൂന്നു സിനിമകള്‍ നേടിയത് 2200 കോടി, രജനിയും ഷാരൂഖുമല്ല വെറും നാലടി എട്ടിഞ്ച് മാത്രമുള്ള ജാഫര്‍ സാദിഖാണ് താരം

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ ഏറ്റവും വിജയിച്ച നടന്‍ ആരെന്ന് ചോദിച്ചാല്‍ ഷാരൂഖ് ഖാനും രജനികാന്ത് വിജയ് ആയിരം സെലക്ഷന്‍ ഉണ്ടാകും. ഇവര്‍ക്കെല്ലാം കോടികള്‍ വാരിയ സിനിമകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭിനയിച്ച സിനിമകളിലെല്ലാം ഹിറ്റായ നടന്‍ വെറും നാലടി എട്ടിഞ്ച് മാത്രം ഉയരമുള്ള നടന്‍ 27 കാരനായ നടന്‍ ജാഫര്‍ സാദിഖ് ആണ്. അവസാനത്തെ മൂന്നു സിനിമകള്‍ നേടിയത് 2200 കോടിയാണ്.

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ഈ മുഖ്യധാരാ നടന്‍ അഭിനയിച്ച അവസാനത്തെ മൂന്ന് ചിത്രങ്ങളും വന്‍ വിജയം നേടി 500 കോടിക്ക് മുകളില്‍ സമ്പാദിച്ചവയായിരുന്നു. വിക്രം, ജയിലര്‍, ജവാന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷമായിരുന്നു സാദിഖ് ചെയ്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തമിഴ് സിനിമാ വ്യവസായത്തിലെ നിരവധി യുവ സംവിധായകരുടെ ആദ്യ തിരഞ്ഞെടുപ്പായി ഇതോടെ സാദിഖ് മാറിയിട്ടുണ്ട്. 2022 മുതല്‍, ചില വലിയ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

നടന്റെ അവസാനത്തെ മൂന്ന് ചിത്രങ്ങളും വമ്പന്‍ ബ്ലോക്ക്ബസ്റ്ററുകളായി മാറിയതോടെ നടന്‍ ഇതിനകം സമ്പാദിച്ചത് 2200 കോടിയിലധികം രൂപയാണ്. മറ്റേതൊരു നടനും കൈകാര്യം ചെയ്തതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്. 4-അടി, 8-ഇഞ്ച് ഉയരമുള്ള ജാഫര്‍, 5 അടിയില്‍ കൂടുതല്‍ ഉയരമുള്ള രാജ്പാല്‍ യാദവില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ നടന്റെ മേലങ്കിയും സ്വന്തമാക്കി.

1995ല്‍ ജനിച്ച ജാഫര്‍ സാദിഖ് തന്റെ 20-കളുടെ തുടക്കത്തില്‍ അഭിനയത്തില്‍ ഒരു കൈ നോക്കുന്നതിന് കൊറിയോഗ്രാഫറായിട്ടാണ് തുടങ്ങിയത്. ഗുണ്ടാസംഘങ്ങളെയും വില്ലന്‍ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിനാണ് ജാഫര്‍ അറിയപ്പെടുന്നത്. 2020-ല്‍ പാവ കാടൈകള്‍ എന്ന തമിഴ് പരമ്പരയിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്.

2022-ല്‍ കമല്‍ഹാസന്‍ നായകനായ വിക്രം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. വിജയ് സേതുപതിയുടെ സഹായിയാി എത്തിയ താരം ചിത്രം 414 കോടി നേടി. അതിനു ശേഷം സാദിഖ്, വെന്തു തനിഞ്ഞതു കാട്, വെബ് സീരീസായ ഷൈതന്‍ എന്നിവയില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്തു. 2023-ല്‍, രജനികാന്തിന്റെ ജയിലര്‍, ഷാരൂഖ് ഖാന്റെ ജവാന്‍ എന്നീ ചിത്രങ്ങളില്‍ സഹതാരമായി വേഷമിട്ടു.

ജാഫര്‍ സാദിഖിന്റെ ശ്രദ്ധേയമായ ബോക്സ് ഓഫീസ് ഓട്ടം 2023 ന്റെ ശേഷിക്കുന്ന സമയത്തും തുടരാന്‍ സാധ്യതയുണ്ട്. ഈ മാസം അവസാനം ലോകേഷ് കനകരാജിന്റെ വിജയ് നായകനായ ലിയോ എന്ന ചിത്രത്തില്‍ ജാഫര്‍ അഭിനയിക്കും. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍, ബോക്സ് ഓഫീസില്‍ തന്റെ ആധിപത്യം മാത്രമേ നടന് വര്‍ദ്ധിപ്പിക്കൂ. 2024ല്‍, സൂര്യയുടെ പേരിടാത്ത പ്രോജക്റ്റിലും പാരഡൈസ് സര്‍ക്കസിലും താരം പ്രത്യക്ഷപ്പെടും.