Travel

ഈ രാജ്യങ്ങളിലേയ്ക്ക യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് വിസ വേണ്ട

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകാന്‍ കഴിയുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം. നിങ്ങള്‍ക്ക് ഹിണിമൂണിനോ പങ്കാളിക്കൊപ്പമോ സുഹൃത്തുക്കളുടെ കൂടെയോ അങ്ങനെ പലതരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ് ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍

മാലിദ്വിപ്

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകള്‍ക്ക് പേരുകേട്ടിട്ടുള്ള മാലിദ്വീപില്‍ പോകാന്‍ വിസയുടെ ആവശ്യമില്ല. എന്നുമാത്രമല്ല ഇവിടെ പല റിസോര്‍ട്ടുകളും ഹണിമൂണ്‍ പാക്കേജുകളും നല്‍കുന്നുണ്ട്.

ബാലി

യാത്ര ചെയ്യാന്‍ ബജറ്റ് ഫ്രെണ്ട്‌ലി, വിസ ഫ്രീ സ്ഥലങ്ങളില്‍ ഒന്നാണ് ബാലി.

നേപ്പാള്‍

പോക്കറ്റില്‍ ഒതുങ്ങുന്ന് ഒരു ട്രിപ്പാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ നേപ്പാള്‍ തിരഞ്ഞെടുത്തോളു. ഇവിടെ വിസ ആവശ്യമില്ല. നേപ്പാളിന്റെ പ്രകൃതി ആസ്വദിച്ചുകൊണ്ടൊരു യാത്ര പുത്തന്‍ അനുഭവമാകും.

ഹോംകോങ്

വിസ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ ഒന്നാണ് ഹോംകോങ്. എന്നുമാത്രമല്ല വിനോദസഞ്ചാരികള്‍ക്കായി നിരവധി ആക്ടിവിറ്റിസും ഇവിടെ നടക്കുന്നു.

ജെമയ്ക്ക

പൂളുകളും കടല്‍ത്തിരങ്ങളും കൊണ്ടും നിറഞ്ഞ ജെമയ്‌ക്കെയിലേയ്ക്ക് യാത്ര ചെയ്യാന്‍ വിസയുടെ ആവശ്യമില്ല.

കെനിയ

വന്യജീവികളെ കണ്ടുകൊണ്ടും ആസ്വദിച്ചുകൊണ്ടും ഒരു യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കെനിയ തിരഞ്ഞെടുക്കാവുന്നതാണ്. ഇവിെട വിസാഫ്രീയാണ്.

ഫിജി
മനോഹരമായ ബീച്ചുകള്‍ കൊണ്ട് നിറഞ്ഞ ഫിജിയിലേയ്ക്ക് യാ്രത ചെയ്യാന്‍ വിസയുടെ ആവശ്യമില്ല.