ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്‍ത്താവിന്റെ ക്രൂരമർദ്ദനം
Posted onAuthorAksaComments Off on ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്‍ത്താവിന്റെ ക്രൂരമർദ്ദനം
ഝാൻസി: ഹോട്ടലിൽ വെച്ച് തന്റെ ഭാര്യയോടൊപ്പം കണ്ട യുവാവിനെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ചു. തന്റെ ഭാര്യ കാമുകനുമായി ഒരു ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ഭർത്താവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം. അയാൾ സ്ഥലത്തെത്തിയപ്പോൾ, ഭാര്യയോടൊപ്പം ഒരു യുവാവിനെ കാണുകയും തുടര്‍ന്ന് പരസ്യമായി മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു.
സ്വകാര്യ ആവശ്യങ്ങൾക്കായി ഹോട്ടലിലെത്തിയ യുവാവിനെ, സ്ത്രീയുടെ കൂടെയുള്ള ആളായി കുടുംബാംഗങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു . യുവതിയുടെ ബന്ധുക്കൾ ചേർന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ സ്ഥലത്തെത്തിയ യുവാവിന്റെ അച്ഛനെയും സഹോദരനെയും സ്ത്രീയുടെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
താൻ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഹോട്ടലിൽ പോയപ്പോൾ സ്ത്രീയുടെ ഭർത്താവും കുടുംബാംഗങ്ങളും അവിടെ എത്തുകയായിരുന്നുവെന്നും, തെറ്റിദ്ധരിച്ച് തന്നെ പിടികൂടുകയായിരുന്നുവെന്നും ഇരയായ സോനു പ്രമോദ് ആര്യ പറഞ്ഞു. നിരപരാധിയായിട്ടും തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും യുവാവ് പറയുന്നു. അതേസമയം, ഭാര്യ ഒരു യുവാവുമായി ഹോട്ടലിലാണെന്ന വിവരം കുടുംബാംഗങ്ങളിൽ നിന്നാണ് ലഭിച്ചതെന്നും, അവിടെയെത്തിയപ്പോൾ അവരെ ഒരുമിച്ച് കണ്ടെന്നുമാണ് സ്ത്രീയുടെ ഭർത്താവ് പറയുന്നത്. യുവാവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്ത്രീ അവകാശപ്പെടുന്നു. തെറ്റിദ്ധാരണ മൂലമാണ് യുവാവിന് മര്‍ദ്ദനമേറ്റത്. മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട്, യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പേരെടുത്തു പറഞ്ഞ അഞ്ച് പേർക്കും മൂന്ന് അജ്ഞാതർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി മൗറാനിപ്പൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് വിദ്യാസാഗർ സിംഗ് അറിയിച്ചു.
പ്രായപൂർത്തിയാകാത്തവരെ അശ്ലീല ഉള്ളടക്കം ആക്സസ് ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ സ്പെയിൻ ഒരുങ്ങുന്നു. “പ്രോണ്‍ പാസ്പോർട്ട്” എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ നിയമപരമായിതന്നെ ഉപയോക്താക്കളെ അവരുടെ ഉപയോഗം ട്രാക്ക് ചെയ്യപ്പെടാതെതന്നെ അശ്ലീല ഉള്ളടക്കം ആക്സസ് ചെയ്യാൻ അനുവദിക്കും, അതേസമയം അതേ ഉള്ളടക്കം ആക്സസ് ചെയ്യുന്നതിൽ നിന്ന് കുട്ടികളെ തടയുകയു ചെയ്യും. സ്പാനിഷ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ വാലറ്റ് ആപ്പിന്റെ ഭാഗമാണ് ‘പ്രോണ്‍ പാസ്പോർട്ട്’ സംരംഭമെന്ന് ഒലിവ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു .ഡിജിറ്റൽ വാലറ്റ് Read More…
ക്ലാസ് റൂം തമാശകൾ പലതും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റേയും ഡാൻസിന്റേയുമൊക്കെ വീഡിയോകൾ നിരവധി ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഒറ്റ വ്യത്യാസം മാത്രം. ഈ വീഡിയോ അത്ര രസകരമല്ല കാണാൻ എന്നതാണ്. അധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരുന്ന സമയത്ത് എയർ കണ്ടീഷനിംഗ് വെന്റിലൂടെ ഒരു പാമ്പ് ക്ലാസിലേക്ക് കയറി വരുന്നു. ഇതിന്റെ വീഡിയോയാണിപ്പോൾ പ്രചരിക്കുന്നത്. നോയിഡയിലെ അമിറ്റി Read More…
ജയ്പൂരിൽ 20 രൂപയുടെ കച്ചോരി കഴിക്കാൻ വണ്ടി നിർത്തിയ വ്യവസായിക്ക് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപ അടങ്ങിയ ബാഗ്. ഭക്ഷണം കഴിക്കാനായി നിർത്തിയ ഏതാനും മിനിറ്റുകൾക്കുള്ളിലാണ് സ്കൂട്ടറിലെത്തിയ രണ്ടു മോഷ്ടാക്കൾ ബാഗുമായി കടന്നുകളഞ്ഞത്. തിങ്കളാഴ്ച ജയ്പൂരിലെ നഹർഗഢ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സിസിടിവിയിൽ പതിഞ്ഞ ഈ വിചിത്രമായ മോഷണ സംഭവം നടന്നത്. വൈകുന്നേരം നാലു മണിയോടെ ചമ്പാലാൽ എന്ന വ്യവസായി കച്ചോരി കഴിക്കാനായി സ്കൂട്ടർ ഒതുക്കി നിർത്തുകയും, പണമടങ്ങിയ ബാഗ് സ്കൂട്ടറിന്റെ മുൻഭാഗത്ത് വെയ്ക്കുകയുമായിരുന്നു. ഈ സമയത്താണ് Read More…