Movie News

വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു ; ‘ദളപതി 69’ താരത്തിന്റെ അവസാന സിനിമ?

സമാനതകളില്ലാത്ത വിജയമാണ് നടന്‍ വിജയ് തമിഴില്‍ നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് സിനിമകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുതിയ സിനിമ ലിയോ പുറത്തുവരാനിരിക്കെ ദളപതി 69 സിനിമ താരത്തിന്റെ സിനിമാജീവിതത്തിന് താല്‍ക്കാലികമായി കര്‍ട്ടന്‍ വീണേക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് രാഷ്ട്രീയത്തില്‍ തിളങ്ങിയാല്‍ അഭിനയം നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

തമിഴര്‍ക്ക് സിനിമയും രാഷ്ട്രീയവും രണ്ടല്ലെങ്കിലും ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ പോലും രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയിരുന്നു. വിജയ് രാഷ്ട്രീയ പ്രവേശനവും അതുപോലെയായിരിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. ദളപതി 68 ആണ് അടുത്ത ചിത്രം. എജിഎസ് നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത വര്‍ഷത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് റിലീസിന് ഇനി 16 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ലിയോ വിജയ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
2026 ല്‍ ആണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് മത്സരിച്ചേക്കും എന്നും കേള്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രിയായാല്‍ സിനിമയില്‍ അഭിനയിക്കുന്നത് പൂര്‍ണമായും താരത്തിന് നിര്‍ത്തേണ്ടി വരും. ഇത് മൂന്‍ നിര്‍ത്തിയാണ് ദളപതി 69 ആണ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന് വിലയിരുത്തുന്നത്. വിജയ് യുടെ ഈ ചിത്രം ഗൗതം മേനോനോ ആറ്റ്‌ലിയോ സംവിധാനം ചെയ്‌തേക്കും. ഇനി തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ താരം സിനിമയിലേക്ക് തന്നെ തിരിച്ചു വന്നേക്കും.