Featured Movie News

വെങ്കട്ട് പ്രഭു ചിത്രത്തില്‍ വിജയ് യ്ക്ക് ഇരട്ടവേഷം ; നായികമാര്‍ മീനാക്ഷി ചൗധരിയും പ്രിയങ്കാമോഹനും

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സൂപ്പര്‍താരം ‘ലിയോ’ 2023 ഒക്ടോബര്‍ 19 ന് റിലീസിന് തയ്യാറെടുക്കുമ്പോള്‍ വിജയ് അടുത്ത സിനിമയുടെ ഷൂട്ടിംഗിനൊരുങ്ങുകയാണ്. ‘ദളപതി 68’ എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ തയ്യാറെടുപ്പലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനാണ് താരം തയ്യാറെടുക്കുന്നത്.

ഈ വര്‍ഷം വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി മീനാക്ഷി ചൗധരിയാണ് വിജയ്യ്ക്കൊപ്പം ഈ സിനിമയില്‍ നായികയായി എത്തുന്നത് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നും വിജയ് ഇരട്ട വേഷങ്ങള്‍ ചെയ്യുമെന്നും പറയപ്പെടുന്നു. ചിത്രത്തില്‍ വിജയ് യുടെ ഒരു ജോഡിയായി മീനാക്ഷി ചൗധരിയാണ് അഭിനയിക്കാന്‍ സാധ്യത. അതേസമയം ഇക്കാര്യത്തില്‍ ടീമിന്റെ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.

നടി പ്രിയങ്ക മോഹനും ഈ സിനിമയില്‍ വിജയ് യുടെ മറ്റൊരു ജോഡിയാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ മുതല്‍ ടീം ചെന്നൈയില്‍ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെ ആരംഭിക്കും. ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ നടക്കും, രണ്ടാം ഷെഡ്യൂളിനായി ടീം വിദേശത്തേക്ക് പോകും. കഴിഞ്ഞ മാസം ആദ്യം, നടന്‍ വിജയ്, സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പം ലോസ് ഏഞ്ചല്‍സിലേക്ക് പോയിരുന്നു.

അതേസമയം, ഗോകുല്‍ സംവിധാനം ചെയ്യുന്ന ആര്‍ജെ ബാലാജി നായകനായ സിംഗപ്പൂര്‍ സലൂണിലും നായിക നടി മീനാക്ഷി ചൗധരിയാണ്. ചിത്രത്തില്‍ സത്യരാജ്, ലാല്‍, റോബോ ശങ്കര്‍, മീനാക്ഷി ചൗധരി, ശിവാനി രാജശേഖര്‍ എന്നിവരോടൊപ്പം ഹെയര്‍സ്‌റ്റൈലിസ്റ്റായി ആര്‍ജെ ബാലാജിയും, സംവിധായകന്‍ ലോകേഷ് കനകരാജും നടന്‍ ജീവയും അതിഥി വേഷങ്ങളില്‍ എത്തുന്നു.