അനുഷ്ക ശര്‍മ്മയും വിരാടും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. എന്നാല്‍ ദമ്പതികള്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയില്‍ ചില ഫോട്ടോഗ്രാഫര്‍മാര്‍ അനുഷ്ക ശര്‍മ്മയുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ അവര്‍ അത് നിരസിക്കുന്നതുമായുള്ള വീഡിയോ പുറത്തുവന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇതിന് തെളിവായി പറയുന്നത്. വെള്ളം വസ്ത്രം ധരിച്ചു കാറിന് ഉള്ളില്‍ ഇരിക്കുകയായിരുന്ന അനുഷ്ക ഫോട്ടോ എടുക്കരുതെന്ന ഫോട്ടോഗ്രാഫര്‍മാരെ താക്കിത് ചെയ്യുന്നത് കാണാമായിരുന്നു. അനുഷ്ക രണ്ടാമതും ഗര്‍ഭിണിയാണ് എന്നും അവര്‍ പൊതുപരിപാടികള്‍ വരുന്നത് ഒഴിവാക്കുകയാണ് എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഊഹപോഹങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ പൊതുസമൂഹത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്നും ഉചിതമായ സമയത്ത് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ അനുഷ്കയും വിരാടും ഒരു മെറ്റെണിറ്റി ക്ലിനിക്ക് സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
അന്ന് ചിത്രങ്ങള്‍ എടുത്തവരോട് ചിത്രം എടുക്കരുതെന്ന് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചക്ദേ എക്സ്പ്രസ് എന്ന ചിത്രമാണ് അനുഷ്കയുടേതായി ഇനി പുറത്തുവരാനുള്ളത്. ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ വേഷമാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
https://www.instagram.com/reel/Cx3x1hcS8PV/?utm_source=ig_web_copy_link