Celebrity

വിവാഹവും വിവാഹമോചനവുമൊന്നും ആരാധകര്‍ക്ക് വിഷയമല്ല; സാമന്തയ്ക്ക് ഇന്‍സ്റ്റയില്‍ 30 മില്യണ്‍ ഫോളോവേഴ്‌സ്

വിവാഹവും വേര്‍പിരിയലുമൊന്നും താരാരാധനയുടെ കാര്യത്തില്‍ നടിമാര്‍ക്ക് ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല. ഇപ്പോഴും ദശലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സുകളില്‍ തെളിഞ്ഞു നില്‍ക്കുകയാണ് നടി സാമന്തും കാജല്‍ അഗര്‍വാളുമൊക്കെ. സിനിമാതാരങ്ങള്‍ ആരാധകരുമായി സംവദിക്കാന്‍ ഏറ്റവും ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ നടി സാമന്തയ്ക്ക് ഫോളോവേഴ്‌സ് 30 ദശലക്ഷം കടന്നു.

വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെയായെങ്കിലും കാജല്‍ അഗര്‍വാളിനും ആരാധകര്‍ ഇപ്പോഴും കുറവല്ല. താരത്തിന് 26 ദശലക്ഷമാണ് ഫോളോവേഴ്‌സ്. കഴിഞ്ഞ ദിവസമാണ് മകനുമായി വിമാനത്താളവത്തിലൂടെ വരുന്ന ചിത്രം കാജല്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അതേസമയം ദക്ഷിണേന്ത്യന്‍ നടിമാരില്‍ ഏറ്റവും മുന്നിലുള്ളത് തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലുമൊക്കെ ഓടിനടന്ന് അഭിനയിക്കുന്ന രശ്മികാ മന്ദാനയാണ് ഏറ്റവും മുന്നിലുള്ളത്. 39 ദശലക്ഷം ഫോളോവേഴ്‌സാണ് രശ്മികയ്ക്കുള്ളത്.

തെലുങ്കില്‍ ഏറ്റവും തിരക്കുള്ള പൂജാ ഹെഗ്‌ഡേയും തമിഴ്‌നടി ശ്രുതിഹാസനും 24 ദശലക്ഷം ആരാധകര്‍ പിന്നാലെയുണ്ട്. ജയിലറില്‍ കാവാലയ്യയുമായി ട്രെന്റിംഗായ തമന്നയ്ക്ക് ഇന്‍സ്റ്റയില്‍ 23 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. അതേസമയം തെന്നിന്ത്യന്‍ നടന്മാരില്‍ അല്ലു അര്‍ജുനാണ് മുന്നില്‍. 22 മില്യണ്‍ ഫോളോവേഴ്‌സുമായി അദ്ദേഹം ഒന്നാം സ്ഥാനത്താണ്. 19 മില്യണുമായി വിജയ് ദേവരകൊണ്ടയാണ് തൊട്ടുപിന്നില്‍.

സിനിമാ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഒന്നാണ് ഇന്‍സ്റ്റാഗ്രാം. പല നടിമാരും സൈറ്റില്‍ സജീവമാണ്. വ്യത്യസ്തമായ ഫോട്ടോകള്‍ പങ്കുവെച്ചും, ഇടയ്ക്കിടെയുള്ള അപ്ഡേറ്റുകള്‍ നല്‍കിക്കൊണ്ടും, കഥയില്‍ എന്തെങ്കിലും ഉള്‍പ്പെടുത്തിക്കൊണ്ടും അവര്‍ ആരാധകരെ ആകര്‍ഷിക്കുന്നു. അഭിനേതാക്കളേക്കാള്‍ നടിമാര്‍ക്കാണ് ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്സ് ഉള്ളത്.