Health

ഇങ്ങനെ ചെയതു നോക്കു… രക്തസമ്മര്‍ദ്ദം കുറയും

രക്തസമ്മര്‍ദം ഇന്ന് ഒരു ജീവിത ശൈലി രോഗം കൂടിയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ദിവസവും 3000 ചുവട് നടക്കുന്നത് പ്രായമായവരിലെ ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ വളരെ ഫലപ്രദമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

അയോവ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. ജേര്‍ണല്‍ ഓഫ് കാര്‍ഡിയോവാസ്‌കുലാര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഡിസീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവരിലെ ഉയര്‍ന്ന രക്തസമ്മര്‍ദം വ്യായാമത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്ന് മുന്‍കാല പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്. പ്രതിദിനം 4000 ചുവടുവരെ നടന്നിരുന്ന 68 നും 78 നും ഇടയില്‍ പ്രായമായ 21 പേരില്‍ കോവിഡ് കാലത്താണ് പഠനം നടന്നത്.

പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പെഡോമീറ്റര്‍, രക്തസമ്മര്‍ദ മോണിറ്റര്‍, സെറ്റപ്പ് ഡയറി എന്നിവ അടങ്ങിയ കിറ്റ് ഒരു ദിവസം എത്ര നടക്കുന്നു എന്ന് രേഖപ്പെടുത്താനായി അയച്ചുകൊടുത്തു. പഠനത്തില്‍ പങ്കെടുത്തവരുടെ രക്തസമ്മര്‍ദ്ദം ശരാശരി ഏഴ് മുതല്‍ നാല് പോയിന്റുവരെ കുറഞ്ഞതായി കണ്ടെത്തി. വേഗത്തില്‍ കൂടുതല്‍ നടക്കുന്നതിലല്ല ആകെ നടക്കുന്ന സ്‌റ്റെപ്പുകളുടെ അളവാണ് പ്രധാനമെന്നും ഇവര്‍ പറയുന്നു