കോവിഡ് 19 വാക്സിന് വികസിപ്പിക്കുന്നതിനെക്കുറിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച റിവ്യൂ ലഭിച്ചിട്ടും ബോക്സ് ഓഫീസില്‍ പിടിച്ചു നില്ക്കാന് സാധിക്കുന്നില്ല.ഫുക്രെ 3, ചന്ദ്രമുഖി 2 എന്നിവയ്ക്കൊപ്പം വ്യാഴാഴ്ച തിയേറ്റുകളില്‍ എത്തിയ ചിത്രം 1.3 കോടിയാണ് ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. 10 കോടിയാണ് ചിത്രത്തിനായി ചെലവായത്. ‘ദി കാശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. നിർമാതാവായ പല്ലവി ജോഷി ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാന പടേക്കര്‍, പല്ലവി ജോഷി, റൈമ സെന്‍, അനുപം ഖേര്‍, ഗിരിജ ഓക്ക്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാണ് ഇന്ത്യയുടെ ശത്രുക്കള്‍ ആരാണ് ഇന്ത്യയെ വില്ക്കാന് ശ്രമിക്കുന്നത് എന്നാണ് ചിത്രം സംസാരിക്കുന്നത് എന്ന് ചിത്രത്തെക്കുറിച്ച് സംവിധായകന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.കശ്മിരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദ കശ്മിര് ഫയല്‍സി’ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ദ കശ്മിര് ഫയല്‍സ് 340.92 കോടി നേടി ബോക്സ് ഓഫീസിനെ വിസ്മയിപ്പിച്ചിരുന്നു.
