വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ആലപ്പുഴ ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്ത് എന്ന സ്ത്രീയുടെ കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത അമ്പനാകുളങ്ങര സ്വദേശി അബൂബക്കറല്ല യഥാര്‍ഥ പ്രതി .
യഥാര്‍ഥ പ്രതികള്‍ കൊല്ലപ്പെട്ട ഹംലത്തിന്റെ അയല്‍വാസികള്‍ ആയിരുന്ന മോഷണക്കേസിലെ പ്രതിയും ഭാര്യയുമാണ്. ഇരുവരും മൈനാഗപ്പള്ളിയില്‍ നിന്നാണ് പിടിയിലായത്. കൊലപാതകത്തിനുശേഷം റംലത്തിന്റെ ഫോണ്‍ കാണാതായിരുന്നു. ഈ ഫോണാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. എന്നാല്‍ ഇക്കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അബൂബക്കറിനെയും ഇപ്പോള്‍ പിടിയിലായ പ്രതികളേയും ഒരുമിച്ച് ചോദ്യം ചെയ്തതിനുശേഷമേ പോലീസ് ഇക്കാര്യത്തില്‍ വിശദീകരണം തരികയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹംലത്തുമായി ബന്ധമുള്ള അബൂബക്കവീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ആലപ്പുഴ ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്ത് എന്ന സ്ത്രീയുടെ കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത അമ്പനാകുളങ്ങര സ്വദേശി അബൂബക്കര്‍ കൊല നടന്ന ദിവസം രാത്രി ആ വീട്ടില്‍ എത്തിയിരുന്നു എന്നത് ശരിയാണ്. ഈ സമയത്ത് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹംലത്തിന് അബൂബക്കര്‍ ശീതളപാനീയം നല്‍കുകയും അവര്‍ ഉറങ്ങുകയും ചെയ്തു. ഈ സമയത്താണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനായി പ്രതികള്‍ വീട്ടില്‍ എത്തുന്നത്. അബൂബക്കര്‍ പോയ ശേഷം വീട്ടിനകത്തേക്ക് കടന്ന പ്രതികളുടെ മോഷണശ്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹംലത്തിനെ ഇരുവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മോഷണത്തിനായി ഇരുവരും വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മുളകുപൊടി വിതറുകയും ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈല്‍ ഫോണും കമ്മലും ഇരുവരു കൈക്കലാക്കുകയും ചെയ്തിരുന്നു. മൊബൈല്‍ഫോണാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. മൊബൈല്‍ഫോണ്‍ മറ്റൊരു സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് ഇരുവരെയും കുടുക്കിയത്. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പിടിയിലായ സ്ത്രീ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു.




