Featured Good News

ഏകാന്തത മടുപ്പിക്കുന്നോ? മാതൃസ്‌നേഹം കിട്ടും; 60 ഡോളറിന് മുത്തശ്ശിയെ വാടകയ്ക്ക് എടുക്കാം

വീട് വൃത്തിയാക്കലും പാചകം ചെയ്യലിനും പുറമേ ജീവിതോപദേശം നല്‍കുന്നതും ഉള്‍പ്പെടെ താന്‍ ജോലി ചെയ്യുന്ന വീട്ടില്‍ 69 കാരി ടീക്കോ കാജിക്ക് അനേകം ജോലി കളുണ്ട്. എന്നാല്‍ തനിക്ക് ഈ ജീവിതം ഒട്ടും ബോറഡിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഒരു സന്ദര്‍ശനത്തിന് 60 ഡോളര്‍ കൂലിക്ക് വാടകയ്ക്ക് എടുക്കപ്പെട്ട മുത്തശ്ശിയാണ് കാജി. മാതൃസ്‌നേഹം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാന്‍ തയ്യാറാകുന്ന ജപ്പാനിലെ വീടുകളില്‍ മുത്തശ്ശിമാരുടെ സേവനം നലകുന്ന ‘വാടക മുത്തശ്ശി’ യാണ് ടീക്കോ കാജി.

നായ ചത്തതിനെത്തുടര്‍ന്ന് തന്റെ തിരക്ക് നിലനിര്‍ത്താന്‍ ഒരു ജോലി കണ്ടെത്താ നാകാതെ വിഷമിക്കുകയായിരുന്നു കാജി. അപരിചിതര്‍ക്കായി മുത്തശ്ശി വേഷം ചെയ്യാ ന്‍ പ്രായമായ സ്ത്രീകളെ വാടകയ്ക്കെടുക്കുന്ന ഒരു കമ്പനിയെ അവളുടെ മകള്‍ കണ്ടെ ത്തി. സ്ത്രീകള്‍ നടത്തുന്നതും സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്നതുമായ ‘സ്ത്രീകള്‍ മാത്രമുള്ള ഹാന്‍ഡ്മാന്‍’ കമ്പനിയായ ക്ലയന്റ് പാര്‍ട്ണേഴ്സിലാണ് എംഎസ് കാജി ജോലി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് മാത്രം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്ന കമ്പനിയായിരുന്നു ക്ലയന്റ് പാര്‍ട്‌ണേഴ്‌സ്. 2011-ല്‍ അവര്‍ ”’ഒകെ ഒബാച്ചന്‍’ (OK! മുത്തശ്ശി)” സേവനം ആരംഭിച്ചിരുന്നു. ഇവിടെയാണ് കാജിയും പണിയെടുക്കുന്നത്.

കമ്പനിയുടെ 300-400 ജീവനക്കാരില്‍, ഏകദേശം 80 പേര്‍ 60 വയസ്സിനു മുകളിലുള്ളവരാണ്. കമ്പനി വാഗ്ദാനം ചെയ്യുന്ന മറ്റ് സേവനങ്ങളില്‍ ടൂറിസ്റ്റ് ഗൈഡുകളും വാടകയ്ക്കാന്‍ കഴിയുന്ന സുഹൃത്തുക്കളും അമ്മായിമാരും വരെയുണ്ട്. 20 വയസുള്ള സ്ത്രീകളും പുരുഷന്മാരും മുതല്‍ 70 വയസ് പ്രായമുള്ളവര്‍ വരെ നിരവധി ഉപഭോക്താക്കളെ ലഭിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. തന്റെ അതേ പ്രായത്തിലുള്ള ഒരു ക്ലയന്റ് അവരുടെ വിലകൂടിയ ടേബിള്‍വെയര്‍ പായ്ക്ക് ചെയ്യാന്‍ തന്നെ വാടകയ്ക്കെടുത്തതായി കാജി പറഞ്ഞു.

പ്രായമായ സ്ത്രീകളുടെ കഴിവുകളും അനുഭവസമ്പത്തും സാധാരണയായി വിലമതി ക്കാത്ത ഒരു സമൂഹത്തില്‍ ഇത് അവര്‍ക്ക് ഒരു ജോലി അവസരവും കൂടിയായി മാറുന്നു. ജാപ്പനീസ് സമൂഹത്തില്‍ നിലനില്‍ക്കുന്ന നഗര ഏകാന്തതയാണ് സുഹൃത്തുക്കളെയും അമ്മായിമാരെയും ഇപ്പോള്‍ മുത്തശ്ശിമാരെയും വാടകയ്ക്ക് എടുക്കാനുള്ള ആശയം നല്‍കിയത്. 2011 ല്‍ ടോക്കിയോയില്‍ ക്ലയന്റ് പാര്‍ട്‌ണേഴ്‌സ് എന്ന കമ്പനിയാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. അത് വന്‍ ഹിറ്റായി. അതിഥികള്‍ക്ക് വേണ്ടി ഭക്ഷ ണം പാകം ചെയ്യുകയും വീട്ടുകാര്‍ക്ക് അമ്മയെപ്പോലെ തോന്നിപ്പിക്കുന്ന രീതിയി ല്‍ പെരുമാറുകയും ചെയ്യുന്ന ഞങ്ങളുടെ മുത്തശ്ശി സ്റ്റാഫ് അംഗങ്ങള്‍ അവര്‍ക്ക് ആവശ്യ മായ മാതൃത്വത്തിന്റെ ഊഷ്മളത നല്‍കാന്‍ സഹായിക്കു ന്നെന്ന് ക്ലയന്റ് പാര്‍ട്‌ണേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മിസ്. റൂറി കനസാവ പറഞ്ഞു.