Sports

ഏകദിനം കളിക്കാന്‍ അറിയാത്തവന്‍ എന്ന് വിളിച്ചവര്‍ എവിടെ? വിമര്‍ശകരുടെ വായടപ്പിച്ച് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട്

തുടര്‍ച്ചയായി മൂന്ന് ഏകദിനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഇയാളെ എന്തിന് ടീമിലെടുത്തു എന്ന് ചോദിച്ച വിമര്‍ശകരൊക്കെ ഇപ്പോള്‍ എവിടെയാണ്? ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മദ്ധ്യനിരയുടെ നട്ടെല്ല് സൂര്യകുമാര്‍ യാദവാണ്. മൂന്ന് ഡക്കുകള്‍ക്ക് ശേഷം കിട്ടിയ ഏകദിനത്തില്‍ നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിച്ച സൂര്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം ഏകദിനത്തില്‍ നടത്തിയത് വെടിക്കെട്ട്.

സൂര്യകുമാര്‍ 37 പന്തില്‍ പുറത്താകാതെ നേടിയത് 72 റണ്‍സാണ്. ഐപിഎല്ലില്‍ മൂംബൈ ഇന്ത്യന്‍സില്‍ തന്റെ ടീമംഗം കൂടിയായ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ പേടിസ്വപ്നമായി മാറിയ സൂര്യ ഗ്രീനിന്റെ ഒരോവറില്‍ അടിച്ചുകൂട്ടിയത്് തുടര്‍ച്ചയായ നാല് സിക്സറുകളായിരുന്നു. 2023ലെ ഏകദിന ലോകകപ്പിനുള്ള തന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തവര്‍ക്ക് ഉചിതമായ മറുപടിയാണ് ഓസ്ട്രേലിയയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ സൂര്യകുമാര്‍ കാട്ടുന്നത്.

വെറും 24 പന്തുകളില്‍ അര്‍ദ്ധശതകം കുറിച്ച സൂര്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഒരു ഇന്ത്യാക്കാരന്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയാണ് കുറിച്ചത്. വേഗമേറിയ ഇന്ത്യാക്കാരുടെ വേഗമേറിയ അര്‍ദ്ധശതകത്തില്‍ അഞ്ചാം സ്ഥാനത്തും താരമെത്തി. പട്ടികയില്‍ 21 പന്തില്‍ സിംബാബ്‌വേയ്ക്ക്എതിരേ അര്‍ദ്ധശതകം കുറിച്ച അജിത് അഗാര്‍ക്കറാണ് ഒന്നാമത്. കപില്‍ദേവ്, വീരേന്ദ്ര സെവാഗ്, രാഹുല്‍ ദ്രാവിഡ്, യുവ്‌രാജ്‌സിംഗ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. എല്ലാവരും 22 പന്തുകളില്‍ ഫിഫ്റ്റി അടിച്ചവരാണ്.

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 44-ാം ഓവറിലായിരുന്നു കാമറൂണ്‍ ഗ്രീനിനെതിരെ സൂര്യ നാല് സിക്സറുകള്‍ പറത്തിയത്. ഓവറിലെ ആദ്യ പന്ത് ഡീപ് ബാക്ക്വേഡ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ പറത്തി. ഗ്രീന്‍ തന്റെ ലെങ്ത് മാറ്റാന്‍ ശ്രമിച്ചു, അടുത്ത പന്ത് പക്ഷേ സൂര്യകുമാര്‍ അത് ഫൈന്‍ ലെഗിന് മുകളിലൂടെ തകര്‍ത്തു.
ഗ്രീന്‍ പിന്നീട് ഒരു സ്‌ളോബോള്‍ പരീക്ഷിച്ചെങ്കിലും തുടര്‍ച്ചയായ മൂന്നാം സിക്‌സറില്‍ നിന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാനെ തടയാന്‍ കഴിഞ്ഞില്ല. ഡീപ് എക്‌സ്ട്രാ കവറിലൂടെ പറന്നു. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ നിരാശനായി, അടുത്ത പന്ത് ഫുള്‍ ലെംഗ്തില്‍ എറിഞ്ഞെങ്കിലും മിഡ്‌വിക്കറ്റിലൂടെ പറത്തി.

നേരത്തേ കരീബിയന്‍ ഏകദിനത്തില്‍ മൂന്ന് കളികളില്‍ നിന്ന് 19, 24, 35 റണ്‍സ് സ്‌കോര്‍ ചെയ്തതിന് സൂര്യകുമാര്‍ കടുത്ത വിമര്‍ശനം നേടിട്ടിരുന്നു. ടി20 യില്‍ മാത്രം സ്‌കോര്‍ ചെയ്യുന്നവന്‍ എന്ന ചീത്തപ്പേരും വീണിരുന്നു. എന്നാല്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ ഗെയിം ഉയര്‍ത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ ശ്രീ ഒരു മാസത്തിനുശേഷം, ഇന്‍ഡോറില്‍ ഓസ്ട്രേലിയയ്ക്കെതിരായ വിമര്‍ശകരുടെ വായടപ്പിച്ചു.