Crime

ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ ജീവനോടെ തിന്നു; മാതാപിതാക്കള്‍ അറസ്റ്റില്‍

കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ ജീവനോടെ തിന്നു. സെപ്തംബര്‍ 13 ന് ഇന്ത്യാനയില്‍ നടന്ന സംഭവത്തില്‍ തൊട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞിനെ എലികള്‍ 50 തവണ കടിച്ചതായും പോലീസ് പറഞ്ഞു. കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിനും അവഗണിച്ചതിനും മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചല്‍ ഷോനാബോം എന്നിവരെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടുകാര്‍ വിളിച്ചത് അനുസരിച്ച് എത്തിയപ്പോള്‍ തലയിലും മുഖത്തും 50-ലധികം കടിയേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായരുന്നു ആറുമാസം പ്രായമുള്ള കുട്ടിയെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മോചിപ്പിച്ച് ഫോസ്റ്റര്‍ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലതു കൈയിലെ നാല് വിരലുകളും തള്ളവിരലും അവയുടെ മുകളില്‍ നിന്ന് മാംസവും നഷ്ടപ്പെട്ട് അസ്ഥികള്‍ കാണപ്പെടുന്ന നിലയിലായിരുന്നു. വീട് അലങ്കോലപ്പെട്ട നിലയിലായിരുന്നു ചവറ്റുകുട്ടയും മറ്റും എലിയുടെ വിസര്‍ജ്ജത്താല്‍ നിറഞ്ഞിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങള്‍ക്ക് എലിശല്യം തുടങ്ങിയെന്നാണ് പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വീട്ടിലെ മറ്റു കുട്ടികള്‍ക്കും എലിയുടെ കടിയേറ്റിട്ടുണ്ട്. സെപ്തംബര്‍ ഒന്നിന് വീട്ടിലെ രണ്ട് കുട്ടികള്‍ ഉറങ്ങുമ്പോള്‍ എലികള്‍ കാല്‍വിരലില്‍ കടിച്ചതായി സ്‌കൂളില്‍ പറഞ്ഞിരുന്നു. തുടന്ന് ദിവസങ്ങള്‍ക്ക് ശേഷം, ഇന്‍ഡ്യാന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചൈല്‍ഡ് സര്‍വീസസ് വീട് സന്ദര്‍ശിച്ച് വീട്ടില്‍ സാധാരണ അളവില്‍ കൂടുതല്‍ എലികള്‍ ഉണ്ടെന്നും ഒരു കുട്ടിയുടെ കാലിലെ മുറിവുകള്‍ എലികള്‍ മൂലമാണെന്നും അവരുടെ അമ്മ ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു.

ഇതേ വീട്ടില്‍ താമസിച്ചിരുന്ന കുട്ടിയുടെ അമ്മായി ഡെലാനിയ തുര്‍മനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് കുട്ടികളും മറ്റൊരു കുടുംബാംഗവും അവരുടെ രണ്ട് കുട്ടികളുമായാണ് ദമ്പതികള്‍ വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടിലെ എല്ലാ കുട്ടികളെയും ശിശു സേവന വകുപ്പ് അവരുടെ രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ നിന്ന് മാറ്റി. പിതാവിനെയും മാതാവിനെയും ബന്ധുവിനെയുമെല്ലാം ജയിലിലടച്ചു.