Featured Lifestyle

ഡിവോഴ്സ് ലോകാവസാനമല്ല, ജീവിതം ആസ്വദിക്കാം; കേരളത്തില്‍ ആദ്യം, വിവാഹമോചിതകളുടെ ക്യാമ്പ്…! വീഡിയോ

ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹമോചനം വിലക്കപ്പെട്ട ഒരു കാര്യമായിട്ടാണ് ഇപ്പോഴും കരുതുന്നത്. എന്നാല്‍ വിവാഹമോചനം പലരും കരുതുന്നത് പോലെ ലോകാവസാനമല്ല. സ്നേഹരഹിതമായ ബന്ധത്തില്‍ നിന്നുള്ള മോചനമാണ്. വിവാഹ​മോചനത്തെക്കുറിച്ചുള്ള വീക്ഷണം മാറ്റുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ നടന്ന പ്രശംസനീയമായ ഒരു മുന്നേറ്റത്തിന്റെ വിശേഷം ഇന്റര്‍നെറ്റിനെ ഇളക്കി മറിക്കുകയാണ്.

ഒരു വിവാഹമോചനം നേടിയ വനിതകളുടെ ഒരു ക്യാമ്പാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതരും വേര്‍പിരിഞ്ഞവരും വിധവകളുമായ ഒരു കൂട്ടം സ്ത്രീകള്‍ നടത്തിയ രസകരമായ ഒരു വിനോദയാത്ര. കോഴിക്കോട് ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്ററായ റാഫിയ അഫിയാണ് കേരളത്തില്‍ തന്നെ ആദ്യമായുള്ള വിവാഹമോചന ക്യാമ്പ് സംഘടിപ്പിച്ചത്.

പുതിയ ആളുകളെ കണ്ടുമുട്ടാനും ബന്ധങ്ങള്‍ ഉണ്ടാക്കാനും അവരില്‍ സന്തോഷം സൃഷ്ടിക്കാനുമുള്ള ലക്ഷ്യമായിരുന്നു പിന്നില്‍. സംഘത്തില്‍ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ത്രീകള്‍ പ്രകൃതിയുടെ നടുവില്‍ പാടുകയും നൃത്തം ചെയ്യുകയും സന്തോഷിക്കുകയും ചെയ്തു.