ആഹാരത്തില്‍ കൂടുതലായി പച്ചക്കറികള്‍, പഴങ്ങള്‍, തവിടു നീക്കാത്ത ധാന്യങ്ങള്‍, മീന്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ധാരാളം മീന്‍ കറിവച്ചു കഴിക്കുന്നതും സ്‌ട്രോക്കിന്റെ സാധ്യത കുറയ്‌ക്കും.
ശരിയായ ആഹാരരീതിയിലൂടെ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കുറയ്‌ക്കാന്‍ സാധിക്കും. ആഹാരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ് ഫാറ്റ്‌സിന്റെയും ഉപയോഗം ഒഴിവാക്കണം. ഇവയുടെ ഉപയോഗം (എല്‍.ഡി.എല്‍) ചീത്ത കൊളസ്‌ട്രോളിന്റെ അളവു കൂടാനും (എച്ച്.ഡി.എല്‍) നല്ല കൊളസ്‌ട്രോളിന്റെ അളവു കുറയാനും കാരണമാവുന്നു. എല്‍.ഡി.എല്‍-ന്റെ അളവു രക്‌തത്തില്‍ വര്‍ധിക്കുന്നതു സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
എണ്ണയില്‍ പൊരിച്ചും വറുത്തും ആഹാരം ഒഴിവാക്കുന്നതു ശരീരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ് ഫാറ്റിന്റെയും ലഭ്യത കുറയ്‌ക്കുന്നു. വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങളുടെ ഉപയോഗം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുള്ള മുട്ട പോലുള്ള ആഹാരസാധനങ്ങള്‍ ഉയര്‍ത്തുന്നതിനേക്കാള്‍ അധികമായി കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തുന്നു. സ്‌ട്രോക്ക് ഉണ്ടാകുന്നതു തടയാന്‍ നാരുകള്‍ ധാരാളം അടങ്ങിയ ആഹാരസാധനങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്.
മീനും പച്ചക്കറികളും
ആഹാരത്തില്‍ കൂടുതലായി പച്ചക്കറികള്‍, പഴങ്ങള്‍, തവിടു നീക്കാത്ത ധാന്യങ്ങള്‍, മീന്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ധാരാളം മീന്‍ കറിവച്ചു കഴിക്കുന്നതും സ്‌ട്രോക്കിന്റെ സാധ്യത കുറയ്‌ക്കും. എല്ലാ ദിവസവും മീന്‍ കഴിക്കുന്ന ആളുകള്‍ക്കു മീന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താത്തവരേക്കാള്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
മീനിലുള്ള ഒമേഗ 3 രക്‌തക്കുഴലില്‍ രക്‌തം കട്ടപിടിക്കുന്നതു തടയുന്നു. ഒമേഗ 3 കൂടുതല്‍ അടങ്ങിയിരിക്കുന്ന മത്സ്യങ്ങള്‍ക്ക് ഉദാഹരണമാണു മത്തി, അയല, ചൂര തുടങ്ങിയ മീനുകള്‍. ദിവസവും പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രോക്കിനുള്ള സാധ്യത 32 ശതമാനം കുറവാണ്.
എല്ലാ ദിവസവും മാംസാഹാരം പ്രത്യേകിച്ചും മട്ടണ്‍, ബീഫ് ഇവ കഴിക്കുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ചു പക്ഷാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ്. വിറ്റാമിന്‍ ബി 6, ഫോളിക് ആസിഡും അടങ്ങിയ ആഹാരസാധനങ്ങള്‍ (ഉദാ: ചീര, walnut, കാരറ്റ്, പയര്‍, sunflower seed, wheat germ, tuna fish ബ്രക്കോളി, മറ്റ് ഇലക്കറികള്‍ മുതലായവ) Homocystieney എന്ന അമിനൊ ആസിഡിന്റെ അളവു ശരീരത്തില്‍ കുറയ്‌ക്കുന്നു. Homocystiene- അളവു ശരീരത്തില്‍ കൂടുന്നതു സ്‌ട്രോക്കിനും ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
പൊട്ടാസിയം അടങ്ങിയ ആഹാര സാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു സ്‌ട്രോക്കിനനെ പ്രതിരോധിക്കാന ഉത്തമമാണ്. മാട്ടിറച്ചി, പോത്തിറച്ചി, അമിതമായി മധുരവും ഉപ്പും ചേര്‍ത്ത ആഹാരം, കൊഴുപ്പു നീക്കാത്ത പാലുല്‍പന്നങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു ഇവയെല്ലാം ഭക്ഷണക്രമത്തില്‍നിന്ന് പരമാവധി ഒഴിവാക്കി നിര്‍ത്തുക.




