Featured Oddly News

ഭാര്യയെ ലേബർ റൂമിലേക്ക് കയറ്റുന്നതിനിടെ പൊട്ടിക്കരയുന്ന ഭർത്താവ്: ഹൃദയം കീഴടക്കി വീഡിയോ

ഭാര്യക്ക് പ്രസവവേദന അനുഭവപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ വെച്ച് പൊട്ടിക്കരയുന്ന ഒരു ഭർത്താവിന്റെ ഹൃദയം ഉരുകുന്ന വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ഉമ്മുൽ ഖൈർ ഫാത്മ (@drnaazfatima) ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഭാര്യയെ പ്രസവ മുറിയിലേക്ക് കൊണ്ടുപോകുന്നതിനുമുൻപുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്.

ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ തന്റെ ഭാര്യ അനുഭവിക്കേണ്ടിവരുന്ന വേദനയെക്കുറിച്ച് ആ പുരുഷൻ അറിഞ്ഞപ്പോൾ, അയാൾ വികാരഭരിതനാകുകയും മെഡിക്കൽ സംഘത്തിന്റെ മുന്നിൽ വച്ച് പൊട്ടിക്കരയുകയും ആയിരുന്നു.

വൈറലായ വീഡിയോയിൽ, ഇൻസ്റ്റാഗ്രാമിൽ 1.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഡോക്ടർ യുവാവിനോട് നീ നിന്റെ ഭാര്യയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ചോദിക്കുന്നത് കേൾക്കാം. ഇതിന് അയാൾ കരഞ്ഞുകൊണ്ട് “എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്” എന്ന് മറുപടി പറയുകയാണ്.

“ഏഴ് പാളികളാണ് മുറിക്കപ്പെടുന്നത്, എല്ലാ ഭർത്താവും പ്രസവവേദന മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” വൈറൽ ക്ലിപ്പിലെ വാചകം ഇങ്ങനെയായിരുന്നു. അതിനൊപ്പം എല്ലാവർക്കും സ്നേഹനിധിയായ ഒരു ഭർത്താവിനെ കണ്ടെത്തട്ടെ എന്ന അടിക്കുറിപ്പ് നൽകിയാണ് ഡോക്ടർ വീഡിയോ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ ഇതിനകം 4,15,000-ത്തിലധികം ലൈക്കുകളും ഏകദേശം 3,500-ലധികം കമന്റുകളും നേടി. നിരവധിപേരാണ് യുവാവിന്റെ കരച്ചിലിൽ മനംനൊന്ത് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. പ്രസവം പുരുഷന്മാർക്ക് ഉണ്ടാക്കുന്ന വൈകാരിക ആഘാതമാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. ഇത് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒന്നാണ്.

ഒരു ഉപയോക്താവ് എഴുതി, “ഇവരെപ്പോലുള്ള പുരുഷന്മാർ ജീവിതത്തിലെ എല്ലാ സന്തോഷവും അർഹിക്കുന്നു… ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സഹോദരാ” എന്നാണ്. മറ്റൊരാൾ കമന്റ് ചെയ്തു, “ഓ മൈ ഗോഡ്, ഇത് വളരെ ക്യൂട്ട് ആണ്… എല്ലാ ഭർത്താവും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു”. മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു, എനിക്കും ഈ മനുഷ്യനെപ്പോലെ ഒരു ഭർത്താവുണ്ട്. എന്റെ പ്രസവസമയത്ത് അദ്ദേഹവും ഒരുപാട് കരഞ്ഞു. അദ്ദേഹത്തെ കിട്ടിയതിൽ ഞാൻ വളരെ ഭാഗ്യവതിയാണെന്ന് തോന്നുന്നു’. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പറഞ്ഞു, ‘അവൾ ജീവിതത്തിൽ ജയിച്ചു” എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *