Celebrity

പ്രായവ്യത്യാസം 9 വയസ്സ് മാത്രം; മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചു

മോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പതിറ്റാണ്ടുകളായി സൗഹൃദത്തിനും സാഹോദര്യത്തിനും പേരുകേട്ട രണ്ട് സെലിബ്രിറ്റികളാണ്. 50-ലധികം സിനിമകളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവര്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇനി പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ഇവരെ കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും സിനിമയിലുണ്ട്.

യഥാര്‍ത്ഥ ജീവിതത്തില്‍ മോഹന്‍ലാലുമായി ഒമ്പത് വയസ്സിന്റെ മാത്രം പ്രായവ്യത്യാസമുള്ള മമ്മൂട്ടി ഒരിക്കല്‍ മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? 1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത നസീറും മധുവും നായകന്മാരായിരുന്ന ‘പടയോട്ടം’ എന്ന ഇതിഹാസ സിനിമയിലായിരുന്നു മമ്മൂട്ടി അച്ഛനും മോഹന്‍ലാല്‍ മകനെയും അവതരിപ്പിച്ചത്. ‘കമാരന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മമ്മൂട്ടി വളരെയധികം പ്രശംസിക്കപ്പെട്ടു. പക്ഷേ അതിന് ശേഷം പ്രായമായ വേഷങ്ങളില്‍ നിന്ന് വലിയതോതില്‍ മമ്മൂട്ടി മാറി നിന്നു.

ഇത് ഭാഗികമായി 1844-ല്‍ അലക്‌സാണ്ടര്‍ ഡുമാസ് എഴുതിയ മോണ്ടിക്രിസ്‌റ്റോ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. അക്കാലത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറി. അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്ന സിനിമ ഒരു കോടി രൂപ കളക്ഷന്‍ നേടി. മലയാള സിനിമകള്‍ പരമാവധി 15 ലക്ഷം രൂപ കളക്ഷന്‍ നേടിയ കാലത്തായിരുന്നു ഒരു സിനിമ കോടി ക്ലബ്ബില്‍ എത്തിയത്. മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് സഹോദരങ്ങളായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *