എല്ലാവരുടേയും പ്രിയപ്പെട്ട സ്വപ്‌നങ്ങളിലാണ് ജോലിയും നല്ല ജീവിതവുമൊക്കെ കിടക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുടെ സ്ഥാനമാകട്ടെ ചിലര്‍ക്ക് എല്ലാറ്റിനും മേലെയാണ് താനും. ചൈനയില്‍ ഒരു വിദ്യാര്‍ത്ഥി ജോലിക്ക് വേണ്ടയുള്ള പരീക്ഷ പോലും ഉപേക്ഷിച്ച് കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ പോയത് ഇന്റര്‍നെറ്റില്‍ വലിയ കയ്യടി നേടുകയാണ്.
കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ള 18 വയസ്സുള്ള വിദ്യാര്‍ത്ഥിയായ ജിയാങ് ഷാപെങ് ഹീറോയായി മാറിയിരിക്കുന്നത്. തന്റെ സഹപാഠിയുടെ ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണായക നിമിഷത്തില്‍ പരീക്ഷയെഴുതാതെ അതില്‍ തോല്‍ക്കാന്‍ തയ്യാറായ കുട്ടിയുടെ മാനസികാവസ്ഥയെ പുകഴ്ത്തുകയാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍. തോറ്റതില്‍ ഷാപെങിന് പശ്ചാത്താപവുമില്ല.
മെയ് 10 ന് ജിയാങ് ഷാപെങ് ഒരു സഹപാഠിയോടൊപ്പം ദേശീയ തൊഴിലധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. അവരുടെ റൈഡ്-ഹെയ്ലിംഗ് കാറില്‍ കയറിയ ഉടന്‍, സഹപാഠിക്ക് ഹൃദയാഘാതം സംഭവിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ജിയാങ് ഉടന്‍ തന്നെ കൂട്ടുകാരന് സിപിആര്‍ നല്‍കുകയും ഡ്രൈവറോട് നേരെ അടുത്തുള്ള ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാങ് ജിയാങ്ങിനെ ആശ്വസിപ്പിക്കുകയും ട്രാഫിക് പോലീസിനെ അറിയിക്കുകയും ചെയ്തു.
പിന്നീട് അവര്‍ സൗകര്യം കൂടി ചെയ്തു കൊടുത്തതോടെ കാര്‍ ഓടിച്ച്് ഏഴ് മിനിറ്റിനുള്ളില്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തര ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ ഹൃദയമിടിപ്പ് പുനഃസ്ഥാപിച്ചു. സഹപാഠിയുടെ ഹൃദയം ഏകദേശം 30 മിനിറ്റോളം നിലച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തന്റെ സഹപാഠിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം, ജിയാങ് സംഭവം തന്റെ സ്‌കൂളില്‍ അറിയിക്കുകയും പരീക്ഷാ സ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു. എന്നാല്‍ താമസിച്ചതിനാല്‍ പരീക്ഷ എഴുതാനായില്ല.
സ്പ്രിംഗ് ഗാവോക്കാവോ എന്നറിയപ്പെടുന്ന ചൈനയിലെ തൊഴിലധിഷ്ഠിത പ്രവേശന പരീക്ഷ വര്‍ഷം തോറും നടത്തപ്പെടുന്നു, ഇത് വൊക്കേഷണല്‍ കോളേജുകളിലേക്കുള്ള ഒരു പ്രധാന പാതയാണ്. ജൂണിലെ ദേശീയ കോളേജ് പ്രവേശന പരീക്ഷയായ ഗാവോക്കാവോയ്ക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായി ഇത് കണക്കാക്കപ്പെടുന്നു. തനിക്ക് ഖേദമില്ലെന്ന് ജിയാങ് മെയിന്‍ലാന്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു. ‘പരീക്ഷ ഇനിയും വരും പക്ഷേ കൂട്ടുകാരനെ ചിലപ്പോള്‍ കിട്ടാതായേനെ’ അദ്ദേഹം പറഞ്ഞു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ ആകര്‍ഷിച്ചു, അനുബന്ധ വീഡിയോകള്‍ 200 ദശലക്ഷം വ്യൂസ് കവിഞ്ഞു. ഒരു നെറ്റിസണ്‍ പറഞ്ഞു: ‘ജിയാങ്ങ് ടെസ്റ്റ് നഷ്ടപ്പെട്ടിരിക്കാം, പക്ഷേ അവന്‍ ഇതിനകം ജീവിതത്തില്‍ മുഴുവന്‍ മാര്‍ക്കും നേടിയിട്ടുണ്ട്.” സംഭവം ഹിറ്റായതോടെ ജിയാംഗിന്റെ നഷ്ടം സ്‌കൂളും അറിഞ്ഞിരിക്കുകയാണ്. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ജിയാങിന് വീണ്ടും പരീക്ഷ എഴുതാനാകില്ലായിരിക്കാം എന്നാല്‍ അദ്ദേഹത്തിന്റെ അധ്യാപകര്‍ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രാദേശിക സര്‍ക്കാര്‍ ജിയാങ്ങിനെയും ഡ്രൈവര്‍ വാങിനെയും ധീരമായ ആക്ട് അവാര്‍ഡും 10,000 യുവാന്‍ (1,400 ഡോളര്‍) സമ്മാനവും നല്‍കി ആദരിച്ചു.