Oddly News

കടല്‍പ്പക്ഷി മട്ടന്‍ബേര്‍ഡിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 778 പ്ലാസ്റ്റിക് കഷ്ണങ്ങള്‍

ഓസ്‌ട്രേലിയയിലെ ലോര്‍ഡ് ഹോവ് ദ്വീപില്‍ വ്യാപകമായി കാണപ്പെടുന്ന നീണ്ട ചിറകുള്ള കടല്‍പ്പക്ഷിയായ മട്ടണ്‍ ബേര്‍ഡ്‌സ് എന്ന് വിളിക്കുന്ന തിങ്കള്‍പക്ഷിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് എഴുന്നൂറിലധികം പ്ലാസ്റ്റിക് കഷണങ്ങള്‍. പക്ഷിയുടെ വയറില്‍ തൊടുമ്പോള്‍ പ്ലാസ്റ്റിക്കില്‍ അമര്‍ത്തുമ്പോള്‍ കേള്‍ക്കുന്ന തരത്തിലുള്ള കിരുകിര ശബ്ദം ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ റെക്കോഡ് ചെയ്തു.

ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തുള്ള ഒരു ചെറിയ അഗ്‌നിപര്‍വ്വത ദ്വീപായ ലോര്‍ഡ് ഹൗവില്‍ 500-ഓളം മനുഷ്യരും 44,000-ലധികം മട്ടണ്‍ബേര്‍ഡുകളുമുണ്ട്. ദ്വീപിലെ പക്ഷികള്‍ അവയുടെ ചെറിയ വയറില്‍ അമര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. കഴിഞ്ഞ മാസം, ഒരു സംഘം മുമ്പ് ഒരു മട്ടണ്‍ പക്ഷിയെ പരിശോധന നടത്തിയപ്പോള്‍ മൊത്തം ശരീരഭാരത്തിന്റെ അഞ്ചിലൊന്ന് പ്ലാസ്റ്റിക് ആണെന്ന് കണ്ടെത്തി. 2024-ല്‍ അവര്‍ ഒരു പക്ഷിയില്‍ പ്ലാസ്റ്റിക്കിന്റെ 403 കഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അവരുടെ ഏറ്റവും പുതിയ ദ്വീപ് സന്ദര്‍ശനത്തില്‍ ആ റെക്കോര്‍ഡ് തകര്‍ന്നു. 80 ദിവസം പ്രായമുള്ള കടല്‍ പക്ഷിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 778 പ്ലാസ്റ്റിക് കഷണങ്ങളാണെന്ന് 18 വര്‍ഷമായി ലോര്‍ഡ് ഹോവ് ദ്വീപിലെ പക്ഷികളെക്കുറിച്ച് പഠിക്കുന്ന ഡോ. ജെന്‍ ലാവേഴ്സ് പറഞ്ഞു.

”പക്ഷികള്‍ക്കുള്ളില്‍ വളരെയധികം പ്ലാസ്റ്റിക് ഉണ്ട്. അത് ജീവിയുടെ പുറത്ത് തൊടുമ്പോള്‍ തന്നെ മനസ്സിലാകും. നിങ്ങള്‍ അതിന്റെ വയറ്റില്‍ അമര്‍ത്തുമ്പോള്‍ … കഷണങ്ങള്‍ പരസ്പരം പൊടിക്കുന്നത് നിങ്ങള്‍ കേള്‍ക്കാന്‍ കഴിയും. ലോര്‍ഡ് ഹോവ് ദ്വീപിലെ പക്ഷികള്‍ക്ക് മാത്രമല്ല, ഈ ഗ്രഹത്തിലെ എല്ലാ പക്ഷികള്‍ക്കും പ്ലാസ്റ്റിക് ഉയര്‍ത്തുന്ന അപകടത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഇത് ധാരാളമാണ്.” ഷിയര്‍വാട്ടര്‍ അഥവാ മട്ടണ്‍ബേര്‍ഡില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാനാകുമെന്ന് തെളിയിക്കാന്‍, അത്തരത്തിലുള്ള ഒരു പക്ഷിയുടെ വയറ് അമര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം അവര്‍ റെക്കോര്‍ഡുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *