Good News

സല്‍മാ ഹായേക്കിന്റെ മുഖം പോലെ തന്നെയാണ് അകവും; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന് പുരസ്‌ക്കാരം

ഹോളിവുഡിലെ ഏറ്റവും സുന്ദരിമാരായ നടിമാരില്‍ ഒരാളാണ് സല്‍മാ ഹായേക്ക്. മികച്ച അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് കയറിക്കൂടിയ നടിയുടെ ശരീരം പോലെ മനസ്സും. ലോസ് ഏഞ്ചല്‍സിലെ 2023-ലെ ബേബി2ബേബി ഗാലയില്‍ ഈ വര്‍ഷത്തെ അഭിമാനകരമായ ഗിവിംഗ് ട്രീ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സല്‍മ ഹായേക്കാണ്.

നവംബര്‍ 11ന് ലോസ് ഏഞ്ചല്‍സില്‍ പോള്‍ മിച്ചല്‍ അവര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച ഒരു പൊതു വ്യക്തിത്വത്തിന് വര്‍ഷം തോറും നല്‍കി വരുന്ന ആദരമാണ് ഗിവിംഗ് ട്രീ അവാര്‍ഡ്. ലോകമെമ്പാടുമുള്ള സ്ത്രീകളെ ലൈംഗികവും ശാരീരികവും വൈകാരികവുമായ ദുരുപയോഗത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദി കെറിംഗ് ഫൗണ്ടേഷന്റെ സഹ-സ്ഥാപകയായി.

സ്ത്രീകള്‍ക്കെതിരായ അതിക്രമ നിയമം വിപുലീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസുമായി നടത്തിയ ശ്രമങ്ങളുടെ പേരിലാണ് താരത്തെിന് ഈ ബഹുമതി ലഭിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, നീതി എന്നിവയെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പ്രോഗ്രാമായ ചൈം ഫോര്‍ ചേഞ്ച് സൃഷ്ടിക്കാന്‍ അവര്‍ പിന്നീട് ഗുച്ചി എന്ന ലക്ഷ്വറി ലേബലുമായി അവര്‍ സഹകരിക്കുകയും ചെയ്തിരുന്നു.

2015-ല്‍, അവര്‍ യുനിസെഫിനൊപ്പം ലെബനനിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അഭയാര്‍ത്ഥി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി പണം സ്വരൂപിക്കുന്നതിനായി ‘ചൈം ഫോര്‍ എഡ്യൂക്കേഷന്‍’ എന്ന പ്രചരണത്തില്‍ പങ്കാളിയാകുകയും ചെയ്തു. 2017ല്‍ മെക്സിക്കോയിലെ ഭൂകമ്പബാധിതര്‍ക്കായി നടി ധനസമാഹരണം നടത്തിയിരുന്നു. മുമ്പ്, ആമി ആഡംസ്, ജെസീക്ക ആല്‍ബ, ഡ്രൂ ബാരിമോര്‍, വനേസ ബ്രയന്റ്, ജെന്നിഫര്‍ ഗാര്‍ണര്‍, കേറ്റ് ഹഡ്സണ്‍, കിം കര്‍ദാഷിയാന്‍, ഗ്വിനെത്ത് പാല്‍ട്രോ, ക്രിസ്സി ടീജന്‍, കെറി വാഷിംഗ്ടണ്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ക്കാണ് ഈ ബഹുമതി ലഭിച്ചത്.