Oddly News

പ്രതി പൂച്ചയാണ്! നാര്‍ക്കോ ക്യാറ്റ്; കഞ്ചാവുമായി പോയ പൂച്ചയെ ‘പൊക്കി’ പൊലീസ്

ലോകം ലഹരി കടത്തലിന്നെ എതിരെ പോരാടുമ്പോഴും വ്യത്യസ്ത മാർഗങ്ങളുമായി ലഹരി മാഫിയകളെത്തും. അവിശ്വസനീയമായ മാര്‍ഗങ്ങളാകും ഇവര്‍ ലഹരികടത്തിന് ഉപയോഗിക്കുന്നതും . ലഹരിമാഫിയയുടെ ഇത്തരം തന്ത്രങ്ങള്‍ക്ക് പിന്നാലെയാണ് എല്ലാരാജ്യങ്ങളിലും പൊലീസും മറ്റ് ലഹരിവിരുദ്ധ ഏജന്‍സികളും .

കോസ്റ്റോറിക്ക പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയതും അത്തരത്തില്‍ ആരും പ്രതീക്ഷിക്കാത്തൊരു കള്ളക്കടത്താണ് .ഇവിടെ ലഹരികടത്തിലെ പ്രതി ഒരു പൂച്ചയാണ് . കോസ്റ്റാറിക്കയിലെ പൊക്കോസി ജയിലിന് സമീപത്തുകൂടി ഒരു പൂച്ച നടന്ന് പോകുന്നതാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. സൂക്ഷിച്ച് നോക്കിയപ്പോള്‍ പൂച്ചയുടെ ‌രോമത്തിനിടയിലായി രണ്ട് പൊതി കെട്ടിയിരിക്കുന്നത് കണ്ടു.

പിന്നീട് അത് ലഹരിവസതുക്കളാണെന്ന മനസിലാക്കുകയായിരുന്നു. 250 ഗ്രാം കഞ്ചാവും 67.76 ഗ്രാം ക്രാക്ക് പേസ്‌റ്റുമാണ് പൂച്ചയിൽ നിന്ന് കണ്ടെടുത്തത്. ലഹരിമരുന്ന് എടുത്ത് മാറ്റിയശേഷം പൂച്ചയെ നാഷണൽ അനിമൽ ഹെൽത്ത് സർവീസിന് കൈമാറി. പൂച്ച എങ്ങനെ ഇതിൽ എത്തപ്പെട്ടു എന്നും ഇതിന് പിന്നിൽ ആരാണെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

കോസ്റ്റാറിക്കാ പൊലീസ് പൂച്ചയെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൂച്ചയുടെ ദേഹത്തുനിന്നും പൊതി കണ്ടെത്തുകയും അത് കത്രിക ഉപയോഗിച്ച് മുറിക്കുന്നതും കാണാം. പൂച്ചയുടെ നിറം കറുപ്പും വെളുപ്പും ആയതിനാല്‍ തന്നെ ശരീരത്തിലെ വെള്ളപ്പൊതി പെട്ടന്ന് ശ്രദ്ധയില്‍പെടില്ല. സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയില്‍ പൂച്ചയെ ‘നാര്‍ക്കോമിച്ചി’ എന്നാണ് പലരും വിളിച്ചത്. മനുഷ്യര്‍ മൃഗങ്ങളോട് ചെയ്യുന്ന ഇത്തരം ക്രൂരതകള്‍ എടുത്തുകാണിച്ചായിരുന്നു മറ്റു കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *