Myth and Reality

നരച്ച മുടിക്ക് ഒലിവ് ഓയിൽ പരിഹാരമാണോ?

ഒലിവ് ഓയിൽ തലയോട്ടിക്ക് നല്ലതാണെന്ന് അറിയാം. എന്നാൽ ഇത് നരച്ച മുടിക്ക് പരിഹാരമാണോ? താരൻ, സൂര്യരശ്മി മൂലമുണ്ടാകുന്ന കേടുപാടുകൾ, രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ കാരണം മുടിക്ക് നിറം നഷ്ടപ്പെടാം. ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. കൂടാതെ, ഇത് മുടിയുടെ pH നില പുനഃസ്ഥാപിക്കാനും അകാല നരയെ തടയാനും സഹായിക്കുന്നു. എന്നിരുന്നാലും, പ്രായമാകുന്നതു മൂലമുണ്ടാകുന്ന നരയെ പൂർണ്ണമായി തടയാൻ ഒലിവ് ഓയിലിന് കഴിയില്ല.

ഒലിവ് ഓയിൽ തലയോട്ടിക്ക് പോഷണം നൽകുന്നു. ഇത് തലയിലെ സെബേഷ്യസ് ഗ്രന്ഥികളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. വരണ്ട തലയോട്ടി താരന് കാരണമാകും. താരൻ മുടിയെ ദുർബലമാക്കുകയും കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. ചെറുപ്പത്തിൽ തന്നെ മുടി നരക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് താരൻ. ഒലിവ് ഓയിൽ താരനെ ഫലപ്രദമായി പ്രതിരോധിക്കും.

സൂര്യരശ്മിയിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മുടിയെ വരണ്ടതാക്കുകയും മുടിയുടെ നിറം മാറ്റുകയും ചെയ്യും. ഒലിവ് ഓയിലിൽ വിറ്റാമിൻ D അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ നിറം നിലനിർത്താൻ സഹായിക്കുന്ന ഫിനോമെലാനിന്‍ ഉത്പാദനം നിയന്ത്രിക്കുന്നു. വിറ്റാമിൻ ഇ, എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍, അമിനോ ആസിഡുകള്‍, എന്നിവ ഒലിവ് ഓയിലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സൂര്യരശ്മി മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. വരണ്ട മുടിക്ക് ആവശ്യമായ ഈർപ്പം നൽകാനും ഇത് സഹായിക്കുന്നു.

ഒലിവ് ഓയിൽ മുടിയുടെ പിഎച്ച്‌ പുനഃസ്ഥാപിക്കുന്നു. പിഎച്ച്‌ പുനഃസ്ഥാപിക്കുന്നതിലൂടെ മെലാനിന്‍ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. യൂമെലാനിന്‍, ഫിനോമെലാനിന്‍ എന്നീ രണ്ട് പിഗ്മെന്റുകള്‍തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ഇത് സഹായിക്കുന്നു. മുടിയ്ക്ക് കറുപ്പ് നല്‍കാന്‍ ഇത് സഹായിക്കുന്നു. ഒലിവ് ഓയിലിൽ ഹെയര്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കേടായ മുടിയെ പുനരുജ്ജീവിപ്പിക്കുകയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

അകാല നരയെ തടയാൻ ഒലിവ് ഓയിലിന് കഴിയും. പ്രായമാകുന്നതു മൂലമുണ്ടാകുന്ന നരയെ തടയാൻ ഒലിവ് ഓയിലിന് കഴിയില്ല. പ്രായമാകുമ്പോൾ കോശങ്ങളും കലകളും ദുർബലമാവുകയും മുടി നരയ്ക്കുകയും ചെയ്യും. 

Leave a Reply

Your email address will not be published. Required fields are marked *