Oddly News

കടം തീര്‍ക്കാനായി ഒണ്‍ലി ഫാന്‍സില്‍, ലഭിക്കുന്നത് ‘അശ്ലീല സന്ദേശങ്ങൾ’; നാണക്കേട് തോന്നുന്നുവെന്ന് ഹാരി പോട്ടര്‍ താരം

ഹാരി പോട്ടർ സീരിയലുകളിലെ ലാവെൻഡർ ബ്രൗൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെസ്സി കേവ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഒണ്‍ലി ഫാന്‍സില്‍ ചേര്‍ന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. കടങ്ങള്‍ തീര്‍ക്കാനാണ് താന്‍ ഒണ്‍ലി ഫാന്‍സില്‍ ചേര്‍ന്നതെന്ന് അന്ന് താരം പറഞ്ഞിരുന്നു.

മുതിർന്നവരുടെ പ്ലാറ്റ്‌ഫോമാണെങ്കിലും ലൈംഗിക ഉള്ളടക്കം അവതരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും നടി തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. തലമുടിയുമായി ബന്ധപ്പെട്ട കണ്ടന്റുകളായിരിക്കും തന്റേതെന്നും ജെസി വ്യക്തമാക്കിയിരുന്നു. ഒരുവര്‍ഷത്തേക്ക് മാത്രം ഓണ്‍ലി ഫാന്‍സില്‍ തുടരാനായിരുന്നു ജെസിയുടെ പദ്ധതി.

എന്നാല്‍ ഓണ്‍ലി ഫാന്‍സ് തുടങ്ങിയതിന് ശേഷമുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ലൈംഗിക പ്രവൃത്തികൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്ലാറ്റ്‌ഫോമിൽ നിന്ന് ധാരാളം അശ്ലീല സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് കേവ് അടുത്തിടെ പറഞ്ഞു.

ഓണ്‍ലി ഫാന്‍സ് തുടങ്ങിയതിന് ഇപ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും അഭിനേത്രിയായും എഴുത്തുകാരിയായും പണമുണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ജെസി കേവ് പറയുന്നു. സബ്സ്റ്റാക്ക് എന്ന ഓണ്‍ലൈന്‍ പബ്ലിഷിങ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പിലാണ് ജെസി ഇക്കാര്യം പറഞ്ഞത്.

ഒരു നടിയും എഴുത്തുകാരിയും എന്ന നിലയിൽ പണം സമ്പാദിക്കാൻ എനിക്ക് കഴിയാത്തതിന്റെ തെളിവാണിത്. 18 വർഷത്തെ കലാരംഗത്തെ ജോലിക്ക് എനിക്ക് ഒന്നും നേടാനായില്ല . 18 വര്‍ഷം വാടകയ്ക്ക് താമസിച്ചു. വാടക നല്‍കിയും യൂട്യൂബ് വീഡിയോകള്‍ക്കായി ചെലവഴിച്ചുമെല്ലാം എന്റെ പണം മുഴുവന്‍ തീര്‍ത്തു. തന്റെ കണ്ടന്റുകള്‍ എന്തായിരിക്കുമെന്ന് നേരത്തേ തന്നെ പറഞ്ഞിട്ടും ഓണ്‍ലി ഫാന്‍സില്‍ നിന്ന് നല്ല അനുഭവമല്ല ഉണ്ടായത്.

മോശം അനുഭവങ്ങളുണ്ടായതോടെ എനിക്ക് ചെറുതായി പേടി തോന്നി. എനിക്ക് ഒരുപാട് അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചു. ലൈംഗികാവയവങ്ങളുടെ ചിത്രങ്ങള്‍ ഇന്‍ബോക്‌സിലെത്തുന്നത് എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല,’ ജെസി കുറിച്ചു.

അതില്‍ നിന്ന് ലഭിക്കുന്ന പണത്തെ ഞാന്‍ ആശ്രയിച്ചു. അവിടെനിന്ന് ഒരിക്കല്‍ പണമുണ്ടാക്കാന്‍ തുടങ്ങിയാല്‍ അത് ആസക്തിയാകും. എന്റെ കണ്ടന്റ് എന്താണെന്ന് വ്യക്തമായി പറഞ്ഞിട്ട് പോലും സബ്‌സ്‌ക്രൈബര്‍മാരെ നഷ്ടമായി. അതെന്നെ വല്ലാതെ മുറിപ്പെടുത്തി. എന്റെ കണ്ടന്റുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും അവിടെയുള്ള ആണുങ്ങളെ വഞ്ചിച്ചുവെന്ന തോന്നല്‍ എന്നിലുണ്ടാക്കി. സ്വന്തം അശ്ലീലദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള മെസേജുകള്‍ പോലും എനിക്ക് വന്നിട്ടുണ്ടെന്നും ജെസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *