Hollywood

കോഹ്ലിയല്ല, അതിനേക്കാള്‍ വലിയതാരവുമായി അവ്‌നീത് കൗര്‍ ; ടോംക്രൂയിസുമായി കാനില്‍

വിരാട്‌കോഹ്ലിയുമായി ബന്ധപ്പെട്ട് തെറ്റായ കാരണങ്ങളുടെ പേരിലാണ് നടി അവ്‌നീത് കൗര്‍ കഴിഞ്ഞയാഴ്ച വരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ദേ ബോളിവുഡ് നടി ഹോളിവുഡ് ആരാധകരുടെ കൂടി പ്രീതി സമ്പാദിക്കാനൊരുങ്ങുകയാണ്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഞെട്ടിച്ചിരിക്കുന്നത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ളതാണ് ചിത്രം. ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂയിസ്, ബ്ലോക്ക്ബസ്റ്റര്‍ മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ആക്ഷന്‍ പായ്ക്ക് ചെയ്ത അവസാന ഭാഗമായ മിഷന്‍: ഇംപോസിബിള്‍ – ദി ഫൈനല്‍ റെക്കണിംഗ് റിലീസിന് തയ്യാറെടുക്കുകയാണ്. അവ്‌നീത് ഇന്‍സ്റ്റാഗ്രാമില്‍ എടുത്ത് ടോം ക്രൂസിനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചു. ‘നമസ്‌തേ മേരേ ഔര്‍ മിസ്റ്റര്‍ ക്രൂയിസ് കി തരാഫ് സെ പൂരേ ഇന്ത്യ കോ’ എന്നായിരുന്നു ചിത്രത്തിന് നല്‍കിയിരുന്ന അടിക്കുറിപ്പ്.

അവ്‌നീത് കൗറിന്റെ ഫോട്ടോയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജാവ് വിരാട്‌കോഹ്ലി ലൈക്ക് അടിച്ചെന്നും അതില്‍ ഭാര്യ അനുഷ്‌ക്ക കോപിഷ്ടയാണെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. ഇത് കോഹ്ലിയുടേയും അനുഷ്‌ക്കയുടേയും ജീവിതത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയാണെന്നും കഴിഞ്ഞ ദിവസം കോഹ്ലിയും അനുഷ്‌ക്കയും ബംഗലുരുവില്‍ മക്കളുമായി പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വിരാട്‌കോഹ്ലി നീട്ടിയ കൈ അനുഷ്‌ക്ക പിടിച്ചില്ലെന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമാണോ എന്നെല്ലാമായിരുന്നു മാധ്യമങ്ങള്‍ കഥ മെനഞ്ഞത്. അതേസമയം മറുവശത്ത് ക്രൂയിസിന്റെ പുതിയ സിനിമ ഇന്ത്യയില്‍ നേരത്തേ എത്തുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *