Healthy Food

ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിച്ചാല്‍ വേഗം കഴിക്കണം, വെള്ളംകുടിയും ശ്രദ്ധയോടെ…

ഹോട്ടല്‍ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കാത്തവരുണ്ടാകില്ല. ഇങ്ങനെ കഴിക്കുന്ന സമയത്ത് ഭക്ഷണം സുരക്ഷിതമാക്കാനായി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. നേരത്തെ അറിയാവുന്ന കുഴപ്പമില്ലാത്ത ഭക്ഷണശാലകള്‍ തിരഞ്ഞെടുക്കണം. എന്നാല്‍ പരിചയമില്ലാത്ത ഇടത്ത് യാത്ര ചെയ്യുമ്പോള്‍ ഇത് നടക്കില്ല.

തിരക്കുള്ള ഭക്ഷണശാലയില്‍ ചിലവ് കൂടുതലുള്ളതിനാല്‍ ഭക്ഷണം ഫ്രഷ് ആയിരിക്കാന്‍ സാധ്യതയുണ്ട്.പരിചയമില്ലാത്ത ഹോട്ടലില്‍ കയറിയാല്‍ അവിടെ പ്രചാരമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതാണ് നല്ലത്. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ചെന്നെത്തുന്ന ഹോട്ടലിന് വൃത്തിയുണ്ടോ എന്ന് പരിസരം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും.

തുറന്ന കിച്ചനുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടെ ജോലിചെയ്യുന്ന ജോലിക്കാരുടെ ശുചിത്വ നിലവാരം നേരിട്ട് കണ്ട് ബോധ്യപ്പെടാവുന്നതാണ്. ഉദാഹരണമായി കൈകഴുകുന്നുണ്ടോ, ഹെഡ് ക്യാപ് വെക്കുന്നുണ്ടോ ഇതൊക്കെ നോക്കാം. ഹോട്ടലില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിക്കേണ്ടിയിരിക്കുന്നു. ബോട്ടില്‍ഡ് വാട്ടര്‍സുരക്ഷിതമാണെങ്കിലും അതിന്റെ ഗുണനിലവാരത്തിനെ പറ്റി പഠനങ്ങള്‍ കുറവാണ്.

വേനല്‍കാലത്ത് യാത്ര ചെയ്യുമ്പോള്‍ കൈയില്‍ വെള്ളം കരുതുന്നതാണ് ഉത്തമം. വഴിയൊരത്ത് നിന്ന് വാങ്ങുന്ന ഐസിട്ട ജ്യൂസ് ഒഴിവാക്കണം. ഐസ് ഉണ്ടാക്കാനായി വൃത്തിയില്ലാത്ത വെള്ളമായിരിക്കാം ഉപയോഗിക്കുന്നത്.

ഇനി നിങ്ങള്‍ ഹോട്ടലില്‍ നിന്ന് പാഴ്‌സലായിയാണ് ഭക്ഷണം വാങ്ങുന്നതെങ്കില്‍ ഭക്ഷണം അധികം വൈകാതെ കഴിക്കണം. ഭക്ഷണം കൊണ്ടുവരുമ്പോള്‍ ബാക്ടീരിയയുടെ എണ്ണം കുറവായിരിക്കും. എന്നാല്‍ റൂം ടെമ്പറേച്ചറില്‍ ബാക്ടീരിയ പെട്ടെന്ന് പ്രത്യുല്‍പാദനം നടത്തും. കുറെ നേരം കഴിഞ്ഞ് കഴിച്ചാല്‍ ഭക്ഷ്യ വിഷബാധ ഉണ്ടാകാം. കഴിക്കാന്‍ വൈകിയാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *