Sports

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗലിന്റെ യു 15 ടീമില്‍ ; അപ്പനും മകനും ഒരുമിച്ച് കളിച്ചേക്കുമോ?

ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിനൊപ്പം കളിക്കുക എന്നത്. സീനി യര്‍ റൊണാള്‍ഡോ ഈ ലെവലില്‍ ഫോം തുടരുകയും മകന്‍ മികച്ച പ്രകടനം നടത്തി സീനിയര്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്താല്‍ ഈ സ്വപ്്‌നം മിക്കവാറും പൂവണി ഞ്ഞേക്കും.

എന്തായാലും ഇതിന്റെ ആദ്യ പടിയെന്നോണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 14 വയസ്സുള്ള മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍ ക്രൊയേഷ്യയില്‍ നടക്കുന്ന വ്‌ലാറ്റ്കോ മാര്‍ക്കോവിച്ച് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിനുള്ള പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15 ടീമിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍ അല്‍-നാസറിന്റെ യൂത്ത് ടീമിനായി കളിക്കുന്ന യുവ ഫോര്‍വേഡ് മെയ് 13 മുതല്‍ മെയ് 18 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കും. ക്രിസ്റ്റ്യാനിഞ്ഞോ എന്ന് സ്‌നേഹപൂര്‍വ്വം അറിയപ്പെടുന്ന ഈ യുവ സ്ട്രൈക്കര്‍, മാനേജര്‍ ജോവോ സാന്റോസ് ടീമിലേക്ക് ലിസ്റ്റ് ചെയ്ത 22 കൗമാരക്കാരില്‍ ഒരാളാണ്.

റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇപ്പോള്‍ അല്‍-നാസര്‍ തുടങ്ങിയ ക്ലബ്ബുകളുടെ ജൂനിയര്‍ റാങ്കുകളിലൂടെ മുന്നേറിയ റൊണാള്‍ഡോ ജൂനിയറിന്റെ ഫുട്‌ബോള്‍ യാത്ര അവന്റെ പിതാവിന്റെ പ്രതിഫലനമാണ്. അണ്ടര്‍ 15 പോര്‍ച്ചുഗല്‍ സ്‌ക്വാഡ് ജപ്പാന്‍, ഗ്രീസ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ നേരിടും, റൊണാള്‍ഡോ ജൂനിയര്‍ മെയ് 16 ന് ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ സാധ്യതയുണ്ട്.

വെറും 14 വയസ്സുള്ളപ്പോള്‍, റൊണാള്‍ഡോ ജൂനിയര്‍ ഇതിനകം നിരവധി ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം സൗദി അണ്ടര്‍13 പ്രീമിയര്‍ ലീഗില്‍ അല്‍-നാസറിന്റെ യു13 ടീമിനെ വിജയത്തിലെത്തിച്ചത് അദ്ദേഹമായിരുന്നു. യുവന്റ സില്‍ ഒരു സീസണില്‍ 58 ഗോളുകള്‍ നേടിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡി ന്റെ യൂത്ത് അക്കാദമിയില്‍ വെയ്ന്‍ റൂണിയുടെ മകന്‍ കെയ്ക്കൊപ്പം കളിച്ചു. കാലിഫോര്‍ ണിയയിലെ സാന്‍ ഡീഗോയിലാണ് അദ്ദേഹം ജനിച്ചതെങ്കിലും, റൊണാള്‍ഡോ ജൂനിയര്‍ അമേരിക്കയെയോ സ്‌പെയിനിനെയോ അപേക്ഷിച്ച് പോര്‍ച്ചുഗലിനെ പ്രതിനിധീകരി ക്കാന്‍ തിരഞ്ഞെടുത്തത് പിതാവിന്റെ പാത പിന്തുടരാന്‍ വേണ്ടിയാണ്.

വ്‌ലാറ്റ്കോ മാര്‍ക്കോവിച്ച് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് പോര്‍ച്ചുഗലിന്റെ യു15 ടീമിന് പൊരിഞ്ഞപോരാട്ടം നേരിടേണ്ടി വന്നേക്കാം. അതേസമയം, ഫെബ്രുവരിയില്‍ തന്റെ 40-ാം ജന്മദിനം ആഘോഷിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ സീനിയര്‍ ടീമിനായി തയ്യാറാകുകയാണ്. ജൂണ്‍ 4 ന് ജര്‍മ്മനിക്കെതിരായ യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനെ നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *