ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയുടെ ഒരു ചെറിയ കോണില്‍ ഈ വര്‍ഷം ചരിത്രം പിറന്നു. നിസാംപൂരില്‍ നിന്നുള്ള 15 വയസ്സുകാരന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി യുപി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ചു. രാംകേവല്‍ എന്ന പയ്യനാണ് 300 ആളുകളുള്ള തന്റെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടമുണ്ടാക്കിയത്.
കൂടുതലും ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ സോളാര്‍ വിളക്കിന്റെ വെട്ടത്തിലിരുന്നായിരുന്നു രാംകേവാല് പഠിച്ചത്. വിവാഹ ഘോഷയാത്രകളില്‍ ദീപം തെളിയിച്ച് ദിവസം 250-300 രൂപ പയ്യന് നേടും. ഇത് കഴിഞ്ഞ ഏറെ വൈകിയാണ് വീട്ടില്‍ എത്തുന്നതെങ്കിലും എത്ര രാത്രിയായാലും ഏറ്റവും കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും താന്‍ പഠിക്കുമായിരുന്നെന്ന് പയ്യന് പറയുന്നു.
നാല് സഹോദരങ്ങളില്‍ മൂത്തയാളായ രാംകേവാല് അഹമ്മദ്പൂരിലെ ഗവണ്മെന്റ് ഇന്റര്‍ കോളേജിലായിരുന്നു പഠിച്ചത്. ഇതുകണ്ട് അവന്റെ ഗ്രാമത്തിലെ ആളുകള്‍ അവനെ പരിഹസിക്കുമായിരുന്നു. അവന് ഹൈസ്കൂള്‍ പരീക്ഷയില്‍ വിജയിക്കി ല്ലെന്ന് പറഞ്ഞു. എന്നാല്‍ യുപി പത്താം ക്ലാസ് ഫലം പുറത്തുവന്നതോടെ അദ്ദേഹം വിജയിക്കുക മാത്രമല്ല, നിസാമ്പൂരിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രചോദിപ്പി ക്കുകയും ചെയ്തു. ഗ്രാമത്തിലെ സ്കൂളിലെ പാചകക്കാരിയായ അവന്റെ അമ്മ പുഷ്പ.
ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠി രാംകേവലിനെയും മാതാപിതാക്കളെയും അവരുടെ നേട്ടങ്ങള്‍ക്ക് ആദരിക്കുകയും അവന്റെ തുടര്‍ പഠനത്തിനുള്ള പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എഞ്ചിനീയര്‍ ആകുകയാണ് രാംകേവാലിന്റെ സ്വപ്നം.
അഞ്ചാംക്ലാസ്സ് വരെയേ പുഷ്പ പഠിച്ചിട്ടുള്ളൂ. അവന്റെ പിതാവ് കൂലിപ്പണിക്കാരനായ ജഗദീഷ് പക്ഷേ സ്കൂളില്‍ പോലും പോയിട്ടില്ല. രാംകേവാല് വിദ്യാഭ്യാസം ചെയ്യുന്ന ഗ്രാമത്തിലെ മറ്റു കുട്ടികള്‍ക്ക് കൂടി പ്രചോദനമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഗ്രാമത്തിലെ അനേകം സ്ത്രീകളും പുരുഷന്മാരുമാണ് തങ്ങളുടെ കുട്ടികളെ ഏതുവിധേനെയും പഠിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നത്്.