ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന്റെ തുടക്കം മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് അത്ര നല്ലതല്ലായിരുന്നു. എന്നാല്‍ പതുക്കെ കളംപിടിച്ച അദ്ദേഹം റണ്ണുകള്‍ക്കിടയില്‍ തിരിച്ചെത്താനായി. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി കളടക്കം 293 റണ്‍സാണ് രോഹിത് നേടിയത്. അതേസമയം ഈ സീസണിലെ മിക്ക മ ത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ നായകനെ ഇംപാക്ട് സബ് ആയിട്ടാണ് ഉപ യോഗിച്ചത്. ബാറ്റിംഗില്‍ മാത്രം ഉപയോഗിച്ച താരത്തെ ഫീല്‍ഡിംഗില്‍ നിന്നും ഒഴിവാ ക്കി.
ഇതുവരെ രണ്ടോ മൂന്നോ ഓവറുകളിലാണ് രോഹിത് ഫീല്‍ഡ് ചെയ്യാനെത്തിയത്. ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തുകയാണ് മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധന. രോഹിത് ശര്‍മ്മയെ ‘ഇംപാക്ട് സബ്’ ആയി ഉപയോഗിക്കാനുള്ള തീരുമാനം സീസണിന്റെ തുടക്കത്തില്‍ എടുത്തിട്ടില്ലെന്ന് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളന ത്തില്‍ മഹേല ജയവര്‍ധന പറഞ്ഞു. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ജേതാവായ ക്യാപ്റ്റന്‍ ഇക്കാര്യത്തില്‍ നിസ്സഹായനാണെന്നും അദ്ദേഹത്തെ ഒരു ഇംപാക്ട് സബ് ആയി ഉപയോഗിക്കാനുള്ള തീരുമാനം ടീമിന്റേതായിരുന്നെന്നും പറഞ്ഞു.
”ടീമിന്റെ ഘടന നോക്കിയാല്‍ മിക്കവരും ബാറ്റിംഗും ബൗളിംഗും ചെയ്യുന്നവരാണ്. അതേ സമയം ചില വേദികളില്‍ ബൗണ്ടറിയില്‍ വേഗത്തില്‍ ഓടുന്ന റണ്ണര്‍മാരെ ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് വേഗതയുള്ള ആണ്‍കുട്ടികള്‍ ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ അതും പ്രവര്‍ത്തിക്കുന്നു. കളിയില്‍ ബാറ്റിംഗാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടു താരത്തിനെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്നും കരുതുന്നു. അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാറ്റിംഗാണ് മത്സരത്തിലെ പ്രധാന കാരണം. അതുകൊണ്ടു തന്നെ താരത്തെ അധികം തളര്‍ത്താതിരിക്കാന്‍ വേണ്ടിയാണ് ബാറ്റിംഗ് മാത്രം ചെയ്യിക്കുന്നത്.” ജയവര്‍ധനെ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡഗൗട്ടില്‍ നിന്ന് ഇന്‍പുട്ട് നല്‍കുന്നത് തുടരുകയും തന്ത്രം മെനയാന്‍ ഗെയിമിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ നിരന്തരം ഏര്‍പ്പെടുകയും ചെയ്യുന്നതിനാല്‍ രോഹിത് ഒരു ഇംപാക്ട് സബ് ആയി കളിക്കുന്നതാണ് ടീമിന് ഏറ്റവും ഗുണകരമെന്നും മഹേല ജയവര്‍ധന പറഞ്ഞു.
11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ചൊവ്വാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയിച്ചാല്‍ അവര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും. മുംബൈ ഇന്ത്യന്‍സ് കളിച്ച അവസാന നാല് മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നാണ് രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറി നേടിയത്. നിലവില്‍ ആറ് മത്സരങ്ങളുടെ വിജയക്കുതിപ്പിലാണ് മുംബൈ.