കുട്ടികൾ മാതാപിതാക്കളോട് വളരെ സ്നേഹമുള്ളവരും അവരുടെ ചൂടുപറ്റി വളരുന്നവരും അതിലുപരിയായി അവരെ ബഹുമാനിക്കുന്നവരുമാണ്. എന്നാൽ ചില സമയങ്ങളിൽ, കുട്ടികൾ കുസൃതികൾ കാണിച്ച് മാതാപിതാക്കളുടെ മനസമാധാനം നഷ്ടപ്പെടുത്താറുമുണ്ട്. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മിടുക്കിയായ മകൾ തൻ്റെ മിടുക്കനായ അച്ഛനെ കബളിപ്പിച്ച് പണം തട്ടുന്നതിന്റെ രസകരമായ ദൃശ്യങ്ങളാണിത്.
അതീവ ബുദ്ധശാലിയായ ഒരു മകൾ പിതാവിൽ നിന്ന് പണം തട്ടുന്നത് എങ്ങനെയെന്നാണ് വീഡിയോ കാണിക്കുന്നത്. ഏതായാലും വേറെ വഴിയില്ലാതെ വന്നതോടെ അച്ഛൻ അവൾക്ക് പണം നൽകുകയാണ്.
വീഡിയോയുടെ തുടക്കത്തിൽ ഒരു മകൾ അച്ഛന്റെ അടുക്കൽ ചെന്നിരിക്കുന്നതാണ് കാണുന്നത്. തുടർന്ന് “നിൻ്റെ അമ്മ ഒരു വായാടിയാണ്” എന്ന ഒരു വാചകം അവൾ അച്ഛനെ വായിക്കാൻ പ്രേരിപ്പിക്കുന്നു. അച്ഛൻ ഈ വാചകം വായിക്കുമ്പോൾ, മകൾ മൊബൈലിൽ അച്ഛന്റെ ശബ്ദം റെക്കോർഡുചെയ്യുകയും 500 രൂപ നൽകാൻ വിസമ്മതിച്ചാൽ ഈ വാചകം അമ്മയെ കേൾപ്പിക്കുമെന്നും അവൾ അച്ഛനോട് പറയുന്നു.
മറ്റൊരു മാർഗ്ഗവുമില്ലാതെ വരുന്ന അച്ഛൻ അവൾക്ക് ചോദിച്ച പണം നൽകുന്നു. കൂടാതെ, അവൾ അച്ഛനിൽ നിന്ന് കുറച്ച് അധിക പണവും തട്ടിയെടുക്കുന്നു. മകളുടെ പ്രവർത്തി കണ്ട് അച്ഛൻ അമ്പരന്നിരിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ നിരവധി ആളുകൾ പ്രതികരണമറിയിച്ച് രംഗത്തെത്തി. ഒരാൾ ഈ ആശയം എങ്ങനെയുണ്ടായിരുന്നു? എന്നാണ് ചോദിച്ചത്. മറ്റൊരാൾ “ഇതൊരു നല്ല പദ്ധതിയാണ്” എന്നാണ് കുറിച്ചത്. “അച്ഛനിൽ നിന്ന് പണം തട്ടാനുള്ള ഒരു പുതിയ മാർഗം” എന്നാണ് ഒരു ഉപഭോക്താവ് രസകരമായി കുറിച്ചത്.
പ്രായത്തെ തടഞ്ഞുനിര്‍ത്താനും യുവത്വം വീണ്ടെടുക്കാനും കോടികള്‍ ഒഴുക്കുന്നതിലൂടെയാണ് ശതകോടീശ്വരനായ ബ്രയാന്‍ ജോണ്സണ് ലോകപ്രശസ്തി നേടുന്നത്. പ്രായം കുറയ്ക്കുന്നതിനും മരണത്തിനെ തോല്‍പ്പിക്കുന്നതിനും അദ്ദേഹത്തിന് വളരെ വിചിത്രമായ മാര്‍ഗങ്ങളുണ്ട്. വേറിട്ട ജീവിതശൈലിയിലൂടെയും സമാനതകളില്ലാത്ത ഭക്ഷണക്രമത്തിലൂടെയും പ്രായം അടിക്കടി കുറഞ്ഞു വരുന്നുണ്ടെന്ന് ബ്രയാന്‍ തന്നെ അവകാശപ്പെടുന്നു. ഇപ്പോഴിതാ രക്തത്തിലെ ദ്രാവക ഘടകമായ പ്ലാസ്മ മാറ്റിവച്ചതിലൂടെ അച്ഛന്റെ പ്രായം 25 വയസ്സ്കുറച്ചുവെന്ന് അവകാശപ്പെടുകയാണ് അദ്ദേഹം. പ്രോജക്ട് ബ്ലൂ പ്രിന്റ് എന്നാണ് പ്രായം കുറയ്ക്കാനുള്ള ശ്രമത്തിന് ബ്രയാന്‍ പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം Read More…
അപൂർവങ്ങളിൽ അപൂർവമെന്ന് പറയാവുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന് ജന്മം നൽകുന്ന ഒരു സിബ്രായുടെ കൗതുകമുണർത്തുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ ശ്രദ്ധനേടുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വെച്ച് ഒരു കൂട്ടം സഫാരി വിനോദസഞ്ചാരികളാണ് അവിശ്വസനീയമായ നിമിഷത്തിനു സാക്ഷ്യം വഹിച്ചത്. തുടർന്ന് സഫാരി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ആമി ഡിപ്പോൾഡ് ഈ നിമിഷം റെക്കോർഡുചെയ്യുകയും ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിടുകയുമായിരുന്നു. ഇതിനോടകം 21 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോയിൽ സഫാരിക്കിടെ, വിനോദ സഞ്ചാരികൾ ഒരു ജിറാഫിനെ Read More…
പരമ്പരാഗതമായി കപ്പല്‍നിര്‍മാണത്തിനായി ഉപയോഗിക്കുന്നതാണ് ഓക്ക് മരങ്ങള്‍. വളരെയധികം കരുത്തുറ്റതും നേര്‍രേഖയില്‍ വളരുന്നതുമായ തടിയാണ് ഇതിനുള്ളത്. എന്നാല്‍ നൂറ് കണക്കിന് ഓക്ക്മരങ്ങള് നുറ് ഏക്കറിലാണ് സ്വീഡനിലെ തടാകദ്വീപായ വിസംഗോയില് നട്ടുവളര്‍ത്തിയത് . 1830ല്‍ നെപ്പോളിയോണിക് യുദ്ധങ്ങള്‍ക്ക് അവസാനമാണ് സ്വീഡിഷ് രാജാവ് നാവികസേനാ യാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പണിയുന്നതിനായി ഓക്കുമരങ്ങള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ഇതിനായി സ്വീഡനിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വിപായ വറ്റേണ് കണ്ടെത്തുകയുമായിരുന്നു.അതിന് ശേഷം ഇവിടെ 3 ലക്ഷം ഓക്കുമരങ്ങള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു.ഏതാണ്ട് 150 വര്‍ഷത്തിന് ശേഷമാണ് ഇത് തടിയെടുപ്പിന് Read More…