Oddly News

കരിമ്പിൻ ജ്യൂസ് യന്ത്രത്തിൽ കുടുങ്ങി യുവതിയുടെ മുടി: വീഡിയോ കണ്ട് ഞെട്ടി നെറ്റിസൺസ്

ഞെട്ടിപ്പിപ്പിക്കുകയും അസ്വസ്ഥത ഉളവാക്കുകയും ചെയ്യുന്ന ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ മുടി കരിമ്പ് നീര് വേർതിരിച്ചെടുക്കുന്ന യന്ത്രത്തിൽ കുടുങ്ങിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. ഏതായാലും ജീവൻ അപകടത്തിലാക്കിയേക്കാവുന്ന ഒരു അപകടത്തിൽ നിന്നു യുവതി തലനാരിഴക്ക് രക്ഷപെട്ടെന്ന് പറയാം.

@6memes_hub എന്ന ഇൻസ്റ്റാഗ്രാം പേജാണ് വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ കരിമ്പ് ജ്യൂസ് മെഷീൻ്റെ അടുത്ത് നിൽക്കുന്ന ഒരു സ്ത്രീയെയാണ് കാണുന്നത്. തുടർന്ന് ഈ മെഷീൻ പ്രവർത്തിക്കുമ്പോൾ നിമിഷങ്ങൾക്കകം, യുവതിയുടെ നീണ്ട മുടി യന്ത്രത്തിൻ്റെ വേഗത്തിലുള്ള റോളറുകളിൽ കുടുങ്ങുന്നു. ഇത് കണ്ട് ഒരു യുവാവ് യുവതിയെ സഹായിക്കാനായി ഓടിയെത്തുകയും സാഹചര്യം വഷളാകുന്നതിന് മുമ്പ് അവളുടെ മുടി സ്വതന്ത്രമാക്കുകയും ചെയ്യുന്നു.

യുവതിക്ക് സാരമായ പരിക്കുകളെ ഉണ്ടായിട്ടുള്ളൂ എങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ ഒരു തർക്കവിഷയമായിരിക്കുകയാണ്.നർമ്മ സ്വരത്തിൽ റീൽ പോസ്റ്റ് ചെയ്തിട്ടും, പല ഉപയോക്താക്കൾക്കും അത് തമാശയായി തോന്നിയില്ല. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ഇതൊരു തമാശയല്ല.” മറ്റൊരാൾ കൂട്ടിച്ചേർത്തു, “സഹോദരാ, ആരെയും കളിയാക്കരുത്.” “ഈ റീൽ ഡിലീറ്റ് ചെയ്യൂ, ഇതിൽ തമാശയൊന്നും ഇല്ല സഹോദരാ” എന്നും പോസ്റ്റ് നീക്കം ചെയ്യണമെന്നും ചിലർ ആവശ്യപ്പെട്ടു.