Featured Oddly News

ഓണ്‍ലൈനില്‍ നിന്നും വാങ്ങിയത് സ്വന്തം കാര്‍ തന്നെ ; ആഴ്ചകള്‍ക്ക് മുമ്പ് മോഷണം പോയത്…!

ആകസ്മികമായി ഒരാള്‍ വാങ്ങിയത്, ആഴ്ചകള്‍ക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട സ്വന്തം കാര്‍. ഇംഗ്ലീഷുകാരന്‍ ഇവാന്‍ വാലന്റൈനാണ് ഒമ്പത് വര്‍ഷം പഴക്കമുള്ള നഷ്ടപ്പെട്ടുപോയ സ്വന്തം കാറായ ഹോണ്ട സിവിക് ടൈപ്പ് ആര്‍ വീണ്ടും വാങ്ങിയത്. വെസ്റ്റ് മിഡ്ലാന്‍ഡിലെ സോളിഹുളിലെ ഡ്രൈവ്വേയില്‍ നിന്നായിരുന്നു മോഷണം പോയ കാര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ വീണ്ടും വാങ്ങുകയായിരുന്നു.

ഒരു ദിവസം രാവിലെ ഇവാന്റെ കാമുകി ജോലിക്ക് പോകാന്‍ അയാളുടെ കാര്‍ എടുത്തുകൊണ്ടു പോയതായിരുന്നു. ആ കാറാണ് മോഷണം പോയത്. മോഷണത്തെ കുറിച്ച് ഇവാന്‍ പോലീസിനെയും ഇന്‍ഷുറര്‍മാരെയും അറിയിച്ചിരുന്നതാണ്. പക്ഷേ കാര്യങ്ങള്‍ ഒച്ചിന്റെ വേഗത്തിലാണ് നീങ്ങിയത്. തന്റെ ആവശ്യത്തിന് അദ്ദേഹം ഓണ്‍ലൈനില്‍ മറ്റൊരു കാര്‍ നോക്കാന്‍ തുടങ്ങി.

തനിക്ക് ഏറെയിഷ്ടമുള്ള ഒരു മോഡല്‍ കണ്ടെത്തുകയും ചെയ്തു. കറുത്ത നിറത്തി ലുള്ള ഹോണ്ട സിവിക്കിന് വേണ്ടി വാലന്റൈന്‍ 26,800 ഡോളര്‍ നല്‍കി. എന്നാല്‍ വാങ്ങിയ കാര്‍ പരിശോധിച്ചപ്പോള്‍ അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇവാന്റെ മോഷ്ടിക്കപ്പെട്ട കാറുമായി പൂര്‍ണമായും സാമ്യമുള്ള ഒന്ന്.

കാറിന് രജിസ്ട്രേഷന്‍ വ്യത്യസ്തമായിരുന്നു എന്നല്ലാതെ മറ്റൊരു മാറ്റവുമുണ്ടായിരുന്നില്ല. പക്ഷേ അയാള്‍ പെട്ടെന്ന് വിചിത്രമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പരിശോധിക്കുന്നതിനിടയില്‍, മോഷ്ടിച്ച കാറില്‍ ഉണ്ടായിരുന്ന ഒരു ടെന്റ് ഹുഡും കുറച്ച് ക്രിസ്മസ് ട്രീ പൈന്‍സും കണ്ടെത്തി, തുടര്‍ന്ന് തന്റെ പഴയ ഹോണ്ടയില്‍ ഉപേക്ഷിച്ചതായി ഓര്‍മ്മിച്ച ചില കവറുകള്‍ കണ്ടെത്തി, ഒടുവില്‍, അബദ്ധത്തില്‍ കാറിനുള്ളില്‍ വെച്ച് താന്‍ പൊട്ടിച്ച ബീയറിന്റെ മണം പോലും അതില്‍ അതുപോലെ ഉണ്ടായിരുന്നു.

“എല്ലാം യാദൃശ്ചികമായിരിക്കാം, എന്നാൽ ഇത് അൽപ്പം വിചിത്രമായി തോന്നിയതിനാൽ ഞാൻ വീട്ടിലേക്ക് വണ്ടിയോടിക്കാൻ തുടങ്ങി. അപ്പോൾ പെട്ടെന്ന് എനിക്ക് സാറ്റ്നാവ് (ജിപിഎസ് നാവിഗേഷന്‍ ഹിസറ്ററി) പരിശോധിക്കാന്‍ തോന്നി. തീർച്ചയായും. അതില്‍ എന്റെ വിലാസം, എന്റെ മാതാപിതാക്കളുടെ വിലാസം, എന്റെ പങ്കാളിയുടെ വിലാസം, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഞങ്ങൾ സന്ദർശിച്ച സ്ഥലങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഈ ഘട്ടത്തിൽ അത് എന്റെ കാറാണെന്ന് വളരെ വ്യക്തമായി.” ഇവാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *