Oddly News

വിവാഹം 8,000 അടി ഉയരെ മഞ്ഞുമൂടിയ പര്‍വ്വത ചെരിവില്‍; വധുവും പിതാവും എത്തിയത് സ്‌കീയിംഗ് നടത്തി

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ ആധുനിക കാലത്ത് വിവാഹം അവിസ്മരണീയമാക്കാന്‍ ആള്‍ക്കാര്‍ എന്തെല്ലാമാണ് കാട്ടിക്കൂട്ടാറുള്ളത്. ഫ്രാന്‍സിലെ ജെസ്സും ലാഡിസ് ഹോഫ്‌കെന്‍സും തെരഞ്ഞെടുത്തത് ഫ്രാന്‍സിലെ മഞ്ഞുമൂടിയ ഷാമോണിക്‌സിലെ ബ്രെവന്റ് പര്‍വ്വത മുകളാണ്. വിവാഹവസ്ത്രം ധരിച്ച വധുവും പിതാവും 8,000 അടി ഉയരത്തില്‍ മഞ്ഞിലൂടെ സ്‌കീയിംഗ് നടത്തിയായിരുന്നു വിവാഹത്തിന് എത്തിയത്.

മാര്‍ച്ച് 28 ന് ഫ്രാന്‍സിലെ ഷാമോണിക്‌സിലെ മോണ്ട് ബ്രെവന്റിന്റെ മുകളില്‍ 20 അതിഥികള്‍ സ്‌കീവറില്‍ ചരിവുകളില്‍ ഒത്തുകൂടിയ ചടങ്ങില്‍ ആയിരുന്നു ജെസ്സും ലാഡിസ് ഹോഫ്‌കെന്‍സും വിവാഹിതരായത്. വധുവിന്റെ പിതാവ് മകളോടൊപ്പം 60 മീറ്റര്‍ ദൂരം സ്‌കീയിംഗ് നടത്തി. ഇരുവരും മഞ്ഞിലൂടെ തെന്നിയെത്തുമ്പോള്‍ മലഞ്ചെ രിവിലെ വിവാഹവേദിയില്‍ വരനും മറ്റ് അതിഥികളും നേരത്തേ തന്നെ അവിടെ എത്തിയിരുന്നു.

തുടര്‍ന്ന് ദമ്പതികള്‍ ഫ്രഞ്ച് ആല്‍പ്സിന്റെ പശ്ചാത്തലത്തില്‍ വിവാഹ പ്രതിജ്ഞ യെടുത്തു. 36 വയസ്സുള്ള നവദമ്പതികള്‍ അതിഥികളുമായി കനാപ്പുകളും ഷാംപെയ്നും കഴിച്ചു, തുടര്‍ന്ന് ഫോട്ടോഗ്രാഫറെയും കൂട്ടി മലയിറങ്ങി. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റില്‍ നിന്നുമാണ് വധു ജെസ്സ് എത്തിയത്. വിവാഹ വസ്ത്രം ധരിച്ച് സ്‌കീയിംഗ് നടത്തിയിട്ടില്ല. അത് വളരെ മനോഹരമായിരുന്നെന്നും ജെസ്സ് പറഞ്ഞു.

2019ല്‍ ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പിലൂടെയാണ് ദമ്പതികള്‍ കണ്ടുമുട്ടിയത്. അവിടെ ഇരുവരും മലഞ്ചെരുവുകളില്‍ താല്‍പ്പര്യം പങ്കിട്ടു. 2022-ല്‍ സൂര്യാസ്തമയ സമയത്ത് നടക്കാന്‍ പോകുമ്പോള്‍ ജെസ് ‘ഒരു പര്‍വത വിവാഹം ഇഷ്ടപ്പെടുന്നതായി’ ലാഡിസ് പറഞ്ഞു. അതാണ് ഇരുവരും വിവാഹവേദിയായി മലഞ്ചെരുവില്‍ എത്താന്‍ കാരണമായത്. എന്നാല്‍ പിന്നെ സ്‌കീയിംഗ് ആകട്ടെയെന്ന് വധുവും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *