Health

ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും

പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം.

അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു.

മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

അമിതവണ്ണം- അമിതവണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അമിതവണ്ണം നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ ഡിസിസ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് കൃത്യമായ ഡയറ്റ് പിന്തുടരുന്നതും നല്ലതാണ്.

ഹെപ്പറ്റൈറ്റിസ്- ഹെപ്പറ്റൈറ്റിസ് ബി,സി മുതലായ ആണുബാധകള്‍ കരളിനെ തകരാറിലാക്കും. അതുകൊണ്ട് തന്നെ കൃത്യമായി ചികിത്സിച്ച് രോഗം ഭേദമാക്കുക.

മരുന്നുകളും സപ്ലിമെന്റുകളും- ചില മരുന്നുകളും സപ്ലിമെന്റുകളും അധികമായോ ഡോക്ടറുടെ നിര്‍ദേശമില്ലാതയോ കഴിക്കുന്നത് കരളിനെ ദോഷകരമായി ബാധിച്ചേക്കാം.

പുകവലി- നിങ്ങള്‍ സ്ഥിരമായി പുകവലിക്കുന്നയാളാണ് എങ്കില്‍ നിങ്ങളുടെ ശ്വാസകോശം മാത്രമല്ല കരളിനേയും അത് ദോഷകരമായി ബാധിക്കുന്നു. പുകവലി കരളിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും കരളിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.

വിഷപദാര്‍ഥങ്ങള്‍- ചില രാസവസ്തുക്കളുടെയും വിഷപദാര്‍ഥങ്ങളുടെയും സമ്പര്‍ക്കം കരളിന്റെ ആരോഗ്യം കുറയ്ക്കുന്നു.

പഞ്ചസാരയുടെ അമിത ഉപയോഗം- അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് കരളിനെ മാത്രമല്ല നിങ്ങളുടെ പൊതുവായ ആരോഗ്യത്തെ തന്നെ തകരാറിലാക്കിയേക്കാം.