Oddly News

ഭക്തരുടെ സങ്കടങ്ങള്‍ക്ക് എഐ ദേവത മറുപടി കൊടുക്കും, വൈറലായി ഈ ന്യൂജെന്‍ ദൈവവും ക്ഷേത്രവും

നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിഷമങ്ങളും ദേവിയോട് പറയാം, ഒട്ടും വൈകാതെ മറുപടി ലഭിക്കും. എഐ ദേവതയുമായി എത്തിയിരിക്കുകയാണ് മലേഷ്യയിലെ ഒരു ക്ഷേത്രം. ഭക്തർക്ക് നേരിട്ട് സംസാരിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിലാണ് ദേവതയുടെ എഐ രൂപം നിർമിച്ചിരിക്കുന്നത്. മലേഷ്യയിലെ ജോഹോറിലെ ടിയാൻഹോ ക്ഷേത്രത്തിലാണ് ഈ ന്യൂജെന്‍ ദൈവം.

ചൈനീസ് ദേവതയായ മാസുവിന്റെ എഐ രൂപമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ദൈവത്തിന്റെ എഐ രൂപം ഉണ്ടാക്കുന്നതെന്നാണ് ക്ഷേത്രത്തിന്റെ അവകാശവാദം. മലേഷ്യൻ ടെക്നോളജി കമ്പനിയായ ഐമാസിൻ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ ദേവതയെ നിർമിച്ചത്.മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങി ഒട്ടേറെ മേഖലകളില്‍ മാസു ദേവതയ്ക്ക് ആരാധനാലയങ്ങൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *