തിരുവനന്തപുരം: ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വെ.
തിരുവല്ല-ചങ്ങനാശേരി പാതയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണു ക്രമീകരണം. രാത്രി 9.05ന് കൊല്ലത്തു നിന്നു എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി റൂട്ട് മാറ്റി സര്‍വീസ്‌നടത്തും.
തിരുവനന്തപുരം നോര്‍ത്തില്‍നിന്നു വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരു-ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു വൈകിട്ട് 6.40-നക്ക പുറപ്പെടുന്ന 16629 മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാത്രി 8.55ന് പുറപ്പെടുന്ന 16347 മംഗലാപുരം എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാത്രി 8.30ന് പുറപ്പെടുന്ന 16343 അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കോട്ടയം റൂട്ടിനുപകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക.
ഈ 4 ട്രെയിനുകള്‍ക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. ഇന്ന് മധുരയില്‍നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. നാളെ രാവിലെ ഗുരുവായൂര്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക.