Featured Oddly News

ആനവായില്‍…. 10 അടുക്കുകളുള്ള ഭീമൻ ബർഗറൊക്കെ നിസാരം: ‘വലിയ വാ’യില്‍ ലോക റെക്കോർഡുമായി മേരി

ഭക്ഷണത്തിനോട് എത്ര പ്രിയമുള്ളവരാണെങ്കിലും ഒരു വലിയ ബര്‍ഗര്‍ കഴിക്കുന്നത് പ്രയാസമായിരിക്കും . അത് വായില്‍ ഒതുങ്ങാത്തത് തന്നെയാണ് കാരണവും. എന്നാല്‍ അലാസ്‌കയിലെ കെറ്റ്ചിക്കയിലെ മേരി പോള്‍ക്ക് ഇതൊക്കെ നിസാരമാണ്. ഒരു പാറ്റി മാത്രമുള്ള ബർഗര്‍ പോലും ഒട്ടും താഴെ വീഴാതെ വായില്‍ ഉള്‍കൊള്ളിച്ച് കഴിക്കാനായി ആളുകള്‍ നക്ഷത്രമെണ്ണുമ്പോള്‍ 10 പാറ്റികളുള്ള ബര്‍ഗറുകള്‍ മേരി നിഷ്പ്രയാസം അകത്താക്കും. വായയുടെ ഈ വലുപ്പത്തിന്റെ പേരില്‍ തന്നെ മേരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു.

തന്റെ വായയ്ക്ക് നല്ല വലുപ്പമുണ്ടെന്ന് മേരിക്ക് കാലങ്ങള്‍ക്ക് മുമ്പേ തോന്നിയിരുന്നു. 2021ല്‍ ഏറ്റവും വലുപ്പമുള്ള വായയുള്ള വനിത എന്ന റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടതായി മേരി അറിഞ്ഞു. പിന്നീട് മേരി സ്വന്തം വായയുടെ വലുപ്പം അളന്നു. നിലവിലെ ജേതാവിന്റെ വായ പൂര്‍ണമായി തുറക്കുമ്പോള്‍ 2.56 ഇഞ്ചാണെങ്കില്‍ മേരിയുടെ വായയ്ക്ക് 2.98 ഇഞ്ച് വലുപ്പായിരുന്നു.

5 ജങ്ക് ബ്ലോക്കുക്കള്‍ ബേസ് ബോള്‍, ഡോളര്‍ നട്ട് തുടങ്ങിയ പല വസ്തുക്കളും മേരിയുടെ വായില്‍ പ്രയാസമില്ലാതെ തന്നെ കടക്കും. ചെറുപ്പം മുതല്‍ തന്നെ തന്റെ വായയുടെ വലുപ്പം മറ്റുള്ളവരുടെ ശ്രദ്ധ നേടിയിരുന്നു എന്ന് മേരി പറയുന്നു. വലിയ ആപ്പിളുകള്‍, ബള്‍ബുകള്‍ഒക്കെ വായ്ക്കുള്ളില്‍ കടത്തി കൂട്ടുകാരെ അമ്പരപ്പിക്കുന്നത് മേരിയുടെ വിനോദമായിരുന്നു.

വായയുടെ വലുപ്പം മേരിയുടെ മുഖത്തിന്റെ ആകൃതിയെ ഒരിക്കലും ബാധിച്ചില്ല. വായ അടച്ച രീതിയില്‍ നോക്കിയാല്‍ പ്രത്യേകതകള്‍ ഒന്നും തന്നെ തോന്നില്ല.വായ തുറന്ന് നോക്കിയാല്‍ മുഖം ആകെ മാറുന്നതായി കാണാനും കഴിയും. ഒരു ബുദ്ധിമുട്ടുമില്ലാതെ മേരിക്ക് വായ എത്രത്തോളം തുറയ്ക്കാമോ അത്രത്തോളം തുറക്കാനായി സാധിക്കുന്നു. ഒന്നു കൂടി പരിശീലിച്ചാല്‍ സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്താനായി സാധിക്കുമെന്ന വിശ്വാസത്തിലാണ് മേരി.

Leave a Reply

Your email address will not be published. Required fields are marked *