Celebrity

കല്യാണത്തിന് മുന്‍പ് ഇത് ചെയ്യുന്നത് മോശമല്ലേ, നെറുകില്‍ സിന്ദൂരവുമായി അനുശ്രീ

അനുശ്രീയുടെ കല്യാണത്തെക്കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വയസ്സ് മുപ്പത് കഴിഞ്ഞില്ലേ, കല്യാണം എപ്പോഴാണ് തുടങ്ങിയ ചോദ്യങ്ങള്‍ അനുശ്രീ നിരന്തരം നേരിട്ടുകൊണ്ടിരിയ്ക്കുന്നു. അത് സമയമാകുമ്പോള്‍ നടക്കും എന്നാണ് എല്ലാ അഭിമുഖങ്ങളിലും അനുശ്രീ പറഞ്ഞിട്ടുള്ളത്. അതിനിടയില്‍ പല പ്രണയ ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്.

ഏറ്റവുമൊടുവില്‍ അനുശ്രീ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നന്നായി സാരിയുടുത്ത് ഒരുങ്ങിയതിന് ശേഷം, നെറുകില്‍ സ്വയം സിന്ദൂരം ഇടുന്ന വീഡിയോ ആണ് അനുശ്രീ പങ്കുവച്ചിരിയ്ക്കുന്നത്. ‘സിന്ദൂരം ഇഷ്ടം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയ്ക്ക് താഴെ പല തരത്തിലുള്ള കമന്റുകളും വരുന്നു.

കല്യാണത്തിന് മുന്‍പേ ഇങ്ങനെ ചെയ്യുന്നത് തെറ്റല്ലേ എന്നൊക്കെ ചോദിച്ചാണ് ചിലര്‍ എത്തിയിട്ടുണ്ട്. സീമന്ത രേഖയില്‍ സിന്ദൂരമിടാന്‍ അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താലികെട്ടാന്‍ ഒരാളെ കൂടെ കണ്ടെത്തിക്കൂടെ എന്ന് പ്രോത്സാഹിപ്പിക്കുന്നതാണ് മറ്റ് കമന്റുകള്‍. താലിയും സിന്ദൂരവും ഒരു പെണ്ണിനെ എത്രത്തോളം സുന്ദരിയാക്കുന്നു എന്നും കമന്റുകളുമുണ്ട്. കല്യാണം വരെയും, കല്യാണം കഴിഞ്ഞ് കുറച്ചു നാളുകള്‍ വരെയും മാത്രമേ സിന്ദൂരത്തോട് സ്ത്രീകള്‍ക്ക് ഇത്ര ഇഷ്ടം വരൂ എന്നാണ് വേറെ ചിലരുടെ ആഗ്രഹം.

എന്തായാലും ഈ വീഡിയോയ്ക്ക് ശേഷം അനുശ്രീയുടെ കല്യാണക്കാര്യം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ കല്യാണത്തെ കുറിച്ചുള്ള ആഗ്രഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, നന്നായി ഒരുങ്ങി പൂവൊക്കെ വയ്ക്കുമ്പോള്‍ ഒന്ന് കല്യാണം കഴിച്ചാലോ എന്ന ആഗ്രഹം തോന്നാറുണ്ട് എങ്കിലും, ആ വേഷം കെട്ട് അഴിച്ചുവയ്ക്കുമ്പോഴേക്കും ആ ആഗ്രഹം മാറും എന്നാണ് അനുശ്രീ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *