ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹത്തിന് തൊട്ടുമുൻപ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് യുവാവ്. അസംഗഡിലേക്കുള്ള വിവാഹ ഘോഷയാത്ര യാത്രയ്ക്കിടെ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ ട്രെയിനിന് മുന്നിൽ ചാടി 30 വയസുകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലിസ് ശനിയാഴ്ച വ്യക്തമാക്കി.
അമേഠി ജില്ലയിലെ ലഖ്നൗ-വാരാണസി റെയിൽവേ സെക്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. റായ്ബറേലി ജില്ലയിലെ സലോണിൽ താമസിക്കുന്ന രവിയുടെ വിവാഹ ഘോഷയാത്ര വെള്ളിയാഴ്ച വൈകുന്നേരം അസംഗഢിലേക്ക് പോകുകയായിരുന്നുവെന്നു. തുടർന്ന് ഗൗരിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ബാനി റെയിൽവേ സ്റ്റേഷനു സമീപമമെത്തിയപ്പോൾ രവി ഗുഡ്സ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ഞെട്ടിപ്പോയ മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക്, എന്തുകൊണ്ടാണ് രവി ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് അറിയില്ലെന്നാണ് പറയപ്പെടുന്നത്. “കാറിൽ നിന്ന് ഇറങ്ങി ട്രെയിനിന് മുന്നിൽ ചാടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല.” മരിച്ചയാളുടെ മൂത്ത സഹോദരൻ പോലീസിനോട് പറഞ്ഞു.
തന്റെ സഹോദരന്റെ വിവാഹം ഘോസിയിലെ പെൺകുട്ടിയുമായി ഏകദേശം അഞ്ച് മാസം മുമ്പ് ഉറപ്പിച്ചിരുന്നുവെന്നും, മറ്റൊരു പ്രണയബന്ധത്തിനുള്ള സാധ്യത ഇല്ലെന്നും സഹോദരൻ പറഞ്ഞു. “വിവാഹഘോഷയാത്ര ഉച്ചകഴിഞ്ഞ് 3.30 ഓടെ സലൂണിൽ നിന്ന് ആരംഭിച്ചപ്പോൾ അയാൾ സന്തോഷവാനായിരുന്നു. പക്ഷേ ഗൗരിഗഞ്ച് പാലത്തിന് സമീപം കാറിന്റെ വേഗത കുറഞ്ഞപ്പോൾ അയാൾ ചാടിയിറങ്ങി അടുത്തുള്ള ട്രാക്കിലേയ്ക്ക് പോയി” മരിച്ചയാളുടെ സഹോദരൻ പറഞ്ഞു.
റെയിൽവേ പോയിന്റ്സ്മാൻ ചന്ദൻ കുമാറാന് ആദ്യം റെയിൽവേ ട്രാക്കിൽ മൃതദേഹം കാണ്ടത്. ഇയാള് ഗൗരിഗഞ്ച് സ്റ്റേഷൻ മാസ്റ്റർ സഞ്ജയ് കുമാറിനെ വിവരം അറിയിക്കുകയും ചെയ്തു. അദ്ദേഹം റെയിൽവേ പോലീസിനെ അറിയിക്കുകയുമായിരുന്നു. മരിച്ചയാളുടെ കോൾ ഡീറ്റെയിൽ രേഖകൾ അന്വേഷിച്ചതായി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജിആർപി ഉദ്യോഗസ്ഥർ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ഗൗരിഗഞ്ച് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശ്യാം നാരായൺ പാണ്ഡെ പറഞ്ഞു.