കിഴക്കന്‍ ചൈനയിലെ 11 വയസ്സുള്ള ആണ്‍കുട്ടി, വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ 100 ഗ്രാം സ്വര്‍ണക്കട്ടി വിഴുങ്ങി. ജിയാങ്സു പ്രവിശ്യയിലെ ക്വിയാന്‍ എന്ന് പേരുള്ള കുട്ടിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ സ്വര്‍ണ്ണക്കട്ടി നീക്കം ചെയ്തു.
വയറ്റില്‍ ചെറിയ നീര്‍വീക്കം അനുഭവപ്പെടുന്നതായി കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ സുഷൗ യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ഒരു സമഗ്ര പരിശോധനയ്ക്കായി കൊണ്ടുപോയി. ഒരു എക്‌സ്-റേ പരിശോധനയില്‍ ആണ്‍കുട്ടിയുടെ കുടലില്‍ തങ്ങിനില്‍ക്കുന്ന ഉയര്‍ന്ന സാന്ദ്രതയുള്ള ലോഹവസ്തു കണ്ടെത്തി.
ഡോക്ടര്‍മാര്‍ പിന്നീട് ശസ്ത്രക്രിയ നടത്തി സ്വര്‍ണ്ണക്കട്ടി വിജയകരമായി നീക്കം ചെയ്തു. തുടക്കത്തില്‍, ആണ്‍കുട്ടി ഗുരുതരമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍, സാധാരണ സമീപനമാണ് ഡോക്ടര്‍മാര്‍ പരിഗണിച്ചത്. വയറിളക്കത്തിന് മരുന്നു നല്‍കിയെങ്കിലും രണ്ടു ദിവസം പുറന്തള്ളപ്പെടാതെ കടന്നുപോയതോടെ എക്‌സ്-റേയില്‍ കട്ടിയുള്ള ഒരു വസ്തു അവന്റെ ശരീരത്തിനുള്ളില്‍ കണ്ടെത്തി.
കുടലില്‍ തടസ്സമോ സുഷിരമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍, സ്വര്‍ണ്ണക്കട്ടി നീക്കം ചെയ്യുന്നതിനായി ഉടന്‍ ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ശസ്ത്രക്രിയാ സംഘം എന്‍ഡോസ്‌കോപ്പിക് ഫോറിന്‍ ഒബ്ജക്റ്റ് റിമൂവല്‍ ടെക്‌നിക് തിരഞ്ഞെടുത്തു.
ഇത് വലിയ മുറിവുകള്‍ ഒഴിവാക്കുന്നു. ബാര്‍ വേര്‍തിരിച്ചെടുക്കാന്‍ സര്‍ജന്മാര്‍ക്ക് അരമണിക്കൂറെടുത്തു . ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍, ആണ്‍കുട്ടിക്ക് സാധാരണ ഭക്ഷണക്രമം പുനരാരംഭിക്കാന്‍ കഴിഞ്ഞു. സ്വര്‍ണ്ണ ബാര്‍ കഴിച്ചതിന്റെ ഭാഗമായി മറ്റ് രോഗലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.